‘അബ്ദുള്ള അത്ര നിസ്സാരക്കാരനല്ല’; തെളിവെടുപ്പിനിടെ കണ്ടെത്തിയത് മോഷ്ടിച്ച നിരവധി ഫോണുകൾ, പാസ്പോർട്ടുകളും കവർന്നു, ട്രെയിനുകളിലെ സ്ഥിരം മോഷ്ടാവിനെതിരെ അഞ്ചു കേസുകൾ കൂടി

കാസർകോട്: ട്രെയിനുകളിലെ സ്ഥിരം മോഷ്ടാവായ മുട്ടത്തൊടി പന്നിപ്പാറയിലെ കെ അബ്ദുള്ളക്കെതിരെ അഞ്ചു കേസുകൾ കൂടി റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്തു. ഈ മാസം ഏഴിന് നേത്രാവതി എക്സ്പ്രസിൽ നിന്നും രണ്ടു മൊബൈൽ ഫോണുകൾ കവർന്ന കേസിൽ അബ്ദുള്ള റിമാൻഡിൽ കഴിയുകയാണ്. പൊലീസ് കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഇയാൾ നിരവധി കവർച്ച നടത്തിയിട്ടുണ്ടെന്നു വ്യക്തമായത്. ഇയാൾ താമസിക്കുന്ന കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള വാടകവീട്ടിൽ നിന്നും നിരവധി ഫോണുകളും പാസ്പോർട്ടുകളും കണ്ടെത്തി. കൂടാതെ നിരവധി ബാഗുകളും ആധാർ കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി നിരവധി ട്രെയിനുകളിൽ നിന്ന് മൊബൈൽ ഫോണുകളും മറ്റും കവർന്നിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിലാണ് നിരവധി ട്രെയിനുകളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചത്. ഇതേ തുടർന്ന് പ്രതിക്കെതിരെ കാസർകോട് റെയിൽവേ പൊലീസ് 5 കളവു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page