പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രാര്‍ഥനാമുറിയിലും താമസസ്ഥലത്തും എത്തിച്ച് തുടര്‍ച്ചയായി പീഡിപ്പിച്ചു; വൈദികനെതിരെ പോക്‌സോ കേസ്

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ വൈദീകനെതിരെ മംഗളൂരു സൗത്ത് പൊലീസ് കേസെടുത്തു. മംഗളൂരു നഗരത്തിലെ ഒരു ചര്‍ച്ചിലെ വികാരിയായ ഫാ. സിപ്രിയന്‍ പിന്റോയ്‌ക്കെതിരെയാണ് കേസ്. പ്രാര്‍ത്ഥനയ്ക്കായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വശത്താക്കി പ്രാര്‍ത്ഥനാ മുറിയിലേക്കും സ്വകാര്യ മുറിയിലേക്കും വിളിച്ചുവരുത്തി തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഈമാസം 14നും പീഡനം തുടര്‍ന്നു. ഭയന്നുപോയ കുട്ടി സുഹൃത്തുക്കളോട് കാര്യം പറഞ്ഞു. വൈദികനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വീട്ടുകാരോടും കുട്ടി പറഞ്ഞു. മാതാപിതാക്കള്‍ ഉടന്‍ തന്നെ വിഷയം ബിഷപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ബിഷപ്പിന്റെ ഉപദേശപ്രകാരം മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ച് പരാതി നല്‍കി. തുടര്‍ന്നാണ് വൈദികനെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്. മറ്റ് ചില ആണ്‍കുട്ടികളും സമാനമായ പീഡനത്തിന് വിധേയമായിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മംഗളൂരു സൗത്ത് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page