തൃശൂര്: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില് സോഷ്യല് മീഡിയ ഇന്ഫ്ലുവന്സറും മോട്ടിവേഷന് സ്പീക്കറുമായ നിഷാ റാഫേലിന് മുന്കൂര് ജാമ്യം. തൃശൂര് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില് ഹാജരാകണമെന്നും കോടതി നിര്ദേശിച്ചിട്ടുണ്ട്. തൃശൂര് വെസ്റ്റ് പൊലീസാണ് നിഷയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.
കുട്ടിക്കെതിരായ ലൈംഗികാതിക്രമം സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും തൃശൂര് ജനറല് ആശുപത്രിയില് എത്തിച്ച് മെഡിക്കോ-ലീഗല് പരിശോധനയ്ക്ക് വിധേയനാക്കിയതായും റിപ്പോര്ട്ടുകളുണ്ട്. അതേസമയം, പരാതി വ്യാജമാണെന്നാണ് നിഷയുമായി ബന്ധപ്പെട്ടവരുടെ വാദം. ഫ്ലാറ്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുള്ള മുൻവൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ഇവർ ആരോപിക്കുന്നു.








