കഞ്ചാവെത്തിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പന; ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

പയ്യന്നൂര്‍: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവെത്തിച്ച് തളിപ്പറമ്പിലും പരിസരങ്ങളിലും വില്‍പ്പന നടത്തുന്ന സംഘത്തില്‍പെട്ട യുവാക്കളെ തളിപ്പറമ്പ റേഞ്ച് എക്സൈസ് സംഘം പിടികൂടി. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ജയന്ത് മണ്ഡല്‍(25), ഹരീഷ് ചന്ദ്ര മണ്ഡല്‍(30) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ ഇ.പി വിപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി പുളിമ്പറമ്പ, വെള്ളിക്കീല്‍, പട്ടുവം ഭാഗങ്ങളില്‍ എക്സൈസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. പട്ടുവം ഭാഗത്ത് നിന്നാണ് കഞ്ചാവ് സഹിതം ഇരുവരും വലയിലായത്. ഒറീസ, വെസ്റ്റ്ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളും കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നും ലക്ഷ്യം വിദ്യാര്‍ഥികളും യുവാക്കളുമാണെന്നും എക്സൈസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page