രാത്രി കരയുന്നത് ഉറക്കത്തിന് തടസം; നാല് മാസം പ്രായമുള്ള കുത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്, പിതാവും മാതാവും പിടിയില്‍

കോഴിക്കോട്: പെരുവയല്‍ കുറ്റിക്കാട്ടൂരില്‍ നാല് മാസം പ്രായമുള്ള കുത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായി. കുറ്റിക്കാട്ടൂര്‍ വയല്‍ക്കര സ്വദേശിയായ ഷിജിന്‍, ഭാര്യ അഞ്ജന എന്നിവരെയാണ് അറസ്റ്റുചെയ്തത്. മദ്യലഹരിയില്‍ പിതാവ് കുട്ടിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നാം തീയതിയാണ് കൊലപാതകം നടന്നത്. കൊലപാതകം മറച്ചുവെച്ചതിനാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. രാത്രിയില്‍ കരയുന്നത് ഉറക്കത്തിന് തടസമാകുന്നുവെന്ന കാരണത്താലാണ് കുഞ്ഞിനെ പിതാവ് മദ്യലഹരിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം ക്രൂരമായ മര്‍ദ്ദനമെന്ന് വ്യക്തമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page