തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് രാവിലെ കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന്‍ വിലയില്‍ കണക്കാക്കുമ്പോള്‍ 1400 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 13,060 രൂപയിലും പവന് 1,04,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 105,880 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 13235 രൂപയുമായിരുന്നു. ഒക്ടോബര്‍ 11, 12 ദിവസങ്ങളിലായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. 1,11,040 രൂപയായിരുന്നു അന്നത്തെ വില. സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും സ്വര്‍ണവില ഏറിയും കുറഞ്ഞും ഇരിക്കുന്ന കാഴ്ചയാണ് കാണുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്.








