കാസര്‍കോട്: ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് കെ.പി.എസ്. കയാക്കിങ് സെന്ററിന്റെ സഹകരണത്തോടെ അഖിലേന്ത്യാ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ ആദ്യവാരം കുമ്പള പഞ്ചായത്തിലെ ഷിറിയ പുഴയിലാണ് മത്സരം നടക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനമായി ലഭിക്കും. മത്സര സംഘാടനവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ അര്ജുന് അധ്യക്ഷനായി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ നസീബ് എംഎ പരിപാടി വിശദീകരിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഷറഫ് കര്‍ള, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയ മാഹിന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.എസ്. മൊയ്തീന്, സി.വി. ജെയിംസ്, സോയ ലത്തീഫ്, ഷാഹിദ, നസീമ കൊടിയമ്മ, ലീല, ഖാദര്‍ മാന്യ, ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് സംസാരിച്ചു.







