നീലേശ്വരം സംയുക്ത ജമാഅത്ത് ഖാസിയായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റു

നീലേശ്വരം: നീലേശ്വരം സംയുക്ത ജമാഅത്ത് ഖാസിയായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റു. ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് തലപ്പാവും സ്ഥാനവസ്ത്രവും അണിയിച്ചു. ഖാസി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എന്‍.പി.എം. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. നീലേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡന്റ് ഇ.എം. കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ എന്‍.പി. സ്വാഗതം പറഞ്ഞു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ജനറല്‍ സെക്രട്ടറി യു. ഷാഫി ഹാജി മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, സി.ടി. അബ്ദുല്‍ ഖാദര്‍ ഹാജി, എ.പി.പി. കുഞ്ഞഹമ്മദ് ഹാജി, കെ.എം. ഷംസുദ്ദീന്‍ ഹാജി, ടി.സി. അബ്ദുല്‍ റഹ്‌മാന്‍, ബഷീര്‍ വെള്ളിക്കോത്ത്, എം. മൊയ്തു മൗലവി, റഫീഖ് കോട്ടപ്പുറം, കെ.പി. മഹ്‌മൂദ് ഹാജി, എന്‍.പി. അഹമ്മദ് കടിഞ്ഞിമൂല പ്രസംഗിച്ചു.
അഹ്‌മദ് സയീദ് ഫാളിലി, മുഹമ്മദ് ഫവാസ് നിസാമി, സിറാജുദ്ദീന്‍ അസ്ഹരി, അബ്ദുല്‍ റഹ്‌മാന്‍ മിസ്ബാഹി, അബ്ദുല്‍ സബൂര്‍ അംജദി, അഷ്റഫ് അശ്റഫി ജലാലിയ, ഫൈസല്‍ പേരോല്‍, സി.എം. അബ്ദുല്‍ ഖാദര്‍ ഹാജി, ഇ. ഖാലിദ് ഹാജി, എന്‍.പി. മൊയ്തു ഹാജി, ഇഖ്ബാല്‍ പരപ്പ, കെ. മുസ്തഫ ഹാജി, ഇ.കെ. മുസ്തഫ, പി.എം.എച്ച്. അബൂബക്കര്‍ ഹാജി, പി. അഹമ്മദ് കുഞ്ഞി കടിഞ്ഞിമൂല, ആര്‍. ഷാജഹാന്‍, ഇ.കെ. സുബൈര്‍, കെ.പി. കമാല്‍ ഹാജി, കെ.എം. കുഞ്ഞൂട്ടി ഹാജി, പി. കുഞ്ഞാമു, പി.എം. അബ്ദുല്‍ കരീം ഹാജി, കല്ലായി ബഷീര്‍ ഹാജി, എല്‍.ബി.നിസാര്‍, ഇ.കെ.മജീദ്, എല്‍.ബി.അഷ്റഫ്, എന്‍.പി. ഹമീദ്, കെ.പി. ഷാഹി, പി. ഹൈദര്‍, എല്‍.ബി. ഖാലിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രഭാത സവാരിക്കിടയില്‍ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ലോറിയും ഡ്രൈവറും പിടിയില്‍; അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്തിയത് 30 സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്
Scroll to top

You cannot copy content of this page