കണ്ണൂര്‍: കണ്ണൂരിലെ പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്. ബിജെപി മേഖല പ്രസിഡന്റ് കാസര്‍കോട് ബേക്കല്‍ തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപത്തെ അഡ്വ. കെ. ശ്രീകാന്തിനെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ 14ന് വൈകുന്നേരം കണ്ണൂര്‍ സ്റ്റേഡിയത്തിന് സമീപം സംഘടിപ്പിച്ച പൊതുയോഗത്തിലാണ് രാഹുല്‍ഗാന്ധിയെ തെരുവ് പട്ടിയായി ചിത്രീകരിച്ച് പ്രസംഗം നടത്തിയത്. കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുകയും കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന അഡ്വ. ടി.ഒ മോഹനന് എം.എല്‍.എയുടെ പരാതിയെ തുടര്‍ന്നാണ് കേസ്.








