ചെറുവത്തൂര്‍: വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറില്‍ സൂക്ഷിച്ച ആറേമുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായി. ചെറുവത്തൂര്‍ വില്ലേജ് ഓഫീസിന് സമീപത്ത് താമസിക്കുന്ന എം.പി. ശ്രീനാഥിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശ്രീനാഥിന്റെ ഭാര്യ അഞ്ജനശിവ(25)ന്റെ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. യുവതിയുടെ 6.75 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറില്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം നോക്കിയപ്പോഴാണ് മോഷണം പോയതായി മനസിലായത്. കഴിഞ്ഞ ആഗസ്ത് 11 നും ഒക്ടോബര്‍ 21 നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. പൊലീസ് പ്രദേശത്തെ സിസിടിവി അടക്കമുള്ള പരിശോധിച്ചുവരികയാണ്.







