ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർക്കും നഴ്സിനും രോഗിക്കും പരിക്ക്

കോഴിക്കോട്: തിരുവമ്പാടിയിൽ ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പാടി സ്വദേശി സുബൈർ(51) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും രോഗിക്കും പരിക്കേറ്റു. മുന്നിലേക്ക് പെട്ടെന്ന് മറ്റൊരു വാഹനം കയറിവന്നതിനെ തുടർന്ന് വെട്ടിച്ചുമാറ്റുന്നതിനിടെ എതിരെ വന്ന സുബൈറിന്റെ സ്കൂട്ടറിലേക്ക് ആംബുലൻസ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ വൈദ്യുതി പോസ്റ്റിലേക്കും ഇടിച്ചുകയറി. സുബൈർ സഞ്ചരിച്ച സ്കൂട്ടർ പൂർണമായും തകർന്നിരുന്നു. തിരുവമ്പാടിയിലെ ലിസി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സക്കെത്തിയ ആനക്കാംപൊയിൽ സ്വദേശിയെ ന​ഗരത്തിലേക്കുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ സുബൈർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടത്തെത്തുടർന്ന് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page