സിപിഎം മുതിര്‍ന്ന നേതാവും സംസ്ഥാന സമിതി അംഗവുമായ കെ പി സഹദേവന്‍ അന്തരിച്ചു

കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം കെ പി സഹദേവന്‍ അന്തരിച്ചു. 84 വയസായിരുന്നു. വര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. നിലവില്‍ സി ഐ ടി യു സംസ്ഥാന സെക്രട്ടറിയാണ്. അവസാനശ്വസം വരെയും തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു. സി ഐ ടി യു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം, ബീഡി ആന്റ് സിഗാര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അടിയന്തരവസ്ഥ കാലത്ത് 20 മാസം ജയില്‍ ശിക്ഷ അനുഭവിച്ചു. 2006 ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. കണ്ണോത്തുംചാലിലെ പരേതരായ കുഞ്ഞിരാമന്റെയും കെപി താലയുടെയും മകനാണ്. എകെ കൗസല്യയാണ് ഭാര്യ. മക്കള്‍: കെപി സജീവന്‍, രാജീവന്‍, ഷമീര്‍. മരുമക്കള്‍: ജസിത, പ്രീഷ്മ, സംയുക്ത. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് പയ്യാമ്പലത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page