കുവൈത്ത് സിറ്റി: നീലേശ്വരം തൈക്കടപ്പുറം സ്വദേശിയായ യുവാവിനെ കുവൈറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സി.ടി ഹംസയുടെ മകൻ സി.ടി അസീസ്(45) ആണ് മരിച്ചത്. കുവൈറ്റിൽ മൊബൈൽ ഷോപ്പ് കട നടത്തിവരികയായിരുന്നു. വെള്ളിയാഴ്ചയാണ് മഹ്ബുലയിലെ ഫ്ലാറ്റിലെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. മൂന്നുമാസം മുമ്പ് നാട്ടിൽ വന്നിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.








