തൃക്കരിപ്പൂരിലെ പഴയകാല ഡ്രൈവർ പൂച്ചോലിലെ കെ ബാലൻ അന്തരിച്ചു

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ പഴയകാല ഡ്രൈവർ പൂച്ചോലിലെ കെ ബാലൻ (69) അന്തരിച്ചു. പരേതരായ കാര്യമ്പുവിൻ്റെയും കെ. ജാനകിയുടെയും മകനാണ്. ഭാര്യ: ടി.പത്മിനി. മക്കൾ: ബിജിത്ത് (ടെക്കനിക്കൽ അസി. തൃക്കരിപ്പൂർ പഞ്ചായത്ത്), ബിജിത, ബൈജു (ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ശ്രീന(ചെറുവത്തുർ ), ഗിരീഷ് (കുവൈറ്റ്), അനഘ (കുന്നരു ).സഹോദരങ്ങൾ: നളിനി, വത്സല, പുഷ്പ, രഞ്ജിനി, ശശീന്ദ്രൻ, നടക്കാവ് (അസി. കൃഷി ഓഫീസർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് തൃക്കരിപ്പൂർ സമുദായ ശ്മശാനം.

അശ്ലീലദൃശ്യം വാട്സാപ് സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷൻ നേതാവായ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

പത്തനംതിട്ട: അശ്ലീല ദൃശ്യം വാട്സാപ് സ്റ്റാറ്റസാക്കിയ പൊലീസുകാരന് എട്ടിന്റെ പണി. അടൂര്‍ പൊലീസ് ക്യാംപിലെ ഹവിൽദാറായ സഞ്ജു കൃഷ്ണന് സസ്പെൻഷൻ. പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും അടൂർ ആംഡ് പൊലീസ് മൂന്നാം ബറ്റാലിയൻ പൊലീസ് ക്യാംപിലെ ഹവിൽദാറുമാണ് സഞ്ജു കൃഷ്ണന്‍. പെരുമാറ്റ ദൂഷ്യം, സേനയുടെ അന്തസ്സിനു കളങ്കം വരുത്തൽ, അച്ചടക്ക ലംഘനം എന്നിവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം അബദ്ധത്തിൽ പറ്റിയതാണെന്ന ക്ഷമാപണ സ്റ്റാറ്റസും ഉദ്യോഗസ്ഥൻ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ബറ്റാലിയനിലെ …

മേൽപ്പറമ്പിൽ കെഎസ്ആർടിസി മിന്നൽ ബസിടിച്ച് മരിച്ച ആളെ തിരിച്ചറിഞ്ഞു

കാസർകോട്: മേൽപ്പറമ്പ് ഗോൾഡ് ബേക്കറിക്ക് മുന്നിൽ കെഎസ്ആർടിസി മിന്നൽ ബസ് ഇടിച്ചു മരിച്ചത് തിരുവനന്തപുരം സ്വദേശി. ശംഖുമുഖം സ്വദേശി ഷാരോൺ പോൾ(37) ആണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. പൊലീസ് പുറത്തുവിട്ട ഫോട്ടോ ഷാരോൺ താമസിച്ചിരുന്ന വാടക വീടിന്റെ ഉടമ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. വർഷങ്ങൾക്കു മുമ്പ് കാസർകോട്ടെത്തിയ ഷാരോൺ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തു വരികയായിരുന്നു. ആഗസ്റ്റ് 30ന് പുലർച്ചെയായിരുന്നു മേൽപ്പറമ്പിൽ അപകടം നടന്നത്. കോട്ടയത്തുനിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി മിന്നൽ ബസാണ് കാൽനടയാത്രക്കാരനായ …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ കൂടുതൽ രൂക്ഷമാവുന്നു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയും മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെച്ചൊല്ലിയും തർക്കങ്ങൾ നിലനിൽക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ​നേപ്പാൾ മിന്നൽ പ്രളയം: തുടർച്ചയായ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും 1127 പേർ മരിച്ചു. 4858പേരെ കാണാതായിട്ടുള്ളതായി കണക്കാക്കുന്നു. കനത്ത നാശനഷ്ടം നേരിട്ടിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും ഹരിതഗൃഹ വാതക പുറന്തള്ളലുമാണ് ഇതിന് പ്രധാന കാരണമായി നേപ്പാൾ ചൂണ്ടിക്കാണിക്കുന്നത്. …

കൊയ്യോട് ഉമർ മുസ്ലിയാർ കാസർകോട് സംയുക്ത ജമാഅത് ഖാസി

കാസർകോട്: പ്രമുഖ മത പണ്ഡിതനും വാഗ്മിയും സമസ്ത കേന്ദ്ര മുശാവറ ട്രഷററുമായ കൊയ്യോട് ഉമർ മുസ് ലിയാരെ കാസർകോട് സംയുക്ത ജമാഅത് ഖാസിയായി നിയമിക്കാൻ സംയുക്ത ജമാഅത്ത് തീരുമാനിച്ചു.പ്രസിഡൻ്റ് എൻ എ നെല്ലിക്കുന്നിൻ്റെ അധ്യക്ഷതയിൽ ചേർന്നസംയുക്ത മുസ്ലിം ജമാഅത്ത് പ്രവർത്തക സമിതിയംഗങ്ങളുടെയും മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കൗൺസിലർമാരുടെയും സംയുക്ത ജമാഅത്തിന് കീഴിലുള്ള അംഗ ജുമുഅത്ത് പള്ളി പ്രസിഡൻ്റ്, സെക്രട്ടറിമാരുടെയും സംയുക്ത യോഗമാണ് ഐക്യകണ്ഠേന തീരുമാനമെടുത്തത്.പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാരുടെ നിര്യാണത്തെ തുടർന്നുള്ള ഒഴിവിലാണ് നിയമനം.പുതിയ …

ചന്തേര എംഡിഎംഎ കേസിൽ ഒരു മുഖ്യ പ്രതി കൂടി അറസ്റ്റിൽ,പിടിയിലായത് ഇൻഡോറിൽ നിന്നും, അറസ്റ്റിലായവരുടെ എണ്ണം 8 ആയി

കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ കാലിക്കടവിൽ നിന്ന് 139.29 ഗ്രാം എം ഡി എം എ പിടികൂടിയ സംഭവത്തിൽ ഒരു മുഖ്യ പ്രതി കൂടി അറസ്റ്റിൽ. ഉത്തർപ്രദേശ് ആഗ്ര സ്വദേശി വിഷ്ണുകുമാർ(26) ആണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇയാളെ ഇൻഡോറിൽ നിന്നാണ് അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്. ഹോസ്ദുർഗ് സബ് ഇൻസ്‌പെക്ടർ നീതു തച്ചഞ്ചേരി, സീനിയർ സിവിൽ പൊലീസ് ഓഫീസർ എ സനീഷ് കുമാർ, കെ ടി അനിൽ, ജ്യോതിഷ്, …

തീരദേശ പൊലീസിൽ വിവിധ തസ്തികളിലേക്ക് താൽക്കാലിക നിയമനം: 9ന് അഭിമുഖം, കൂടുതൽ വിവരങ്ങൾ അറിയാം

കാസർകോട്: തളങ്കര തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികമായി ജീവനക്കാരെ നിയമിക്കുന്നു. പുതുക്കിയ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് സെപ്റ്റംബർ 9ന് അഭിമുഖം നടത്തും.തളങ്കര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ സെപ്റ്റംബർ 9ന് രാവിലെ 11 മണിക്കാണ് അഭിമുഖം. ബോട്ട് ഡ്രൈവർ, ബോട്ട് സ്രാങ്ക്, ബോട്ട് ലാസ്ക്കർ, സ്പെഷ്യൽ മറൈൻ ഹോം ഗാർഡ് എന്നീ തസ്തികകളിലായി ആകെ 22 ഒഴിവുകളാണുള്ളത്. ദിവസവേതന അടിസ്ഥാനത്തിൽ 89 ദിവസത്തേക്കാണ് നിയമനം. ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, ബി.എസ്.എഫ്, സി.ആർ.പി.എഫ് തുടങ്ങിയ …

എസിപി വി.വി. മനോജിന്റെ മാതാവ് കൊടക്കാട് ആനിക്കാടിയിലെ പി.വി കമലാക്ഷി അന്തരിച്ചു

ചെറുവത്തൂർ: എ സി പി വി.വി. മനോജിന്റെ മാതാവ് കൊടക്കാട് ആനിക്കാടിയിലെ പി.വി കമലാക്ഷി(73) അന്തരിച്ചു.ഭർത്താവ്: സി. നാരായണൻ (റിട്ട, ഫീൽഡ് ഓഫീസർ മ്യഗ സംരക്ഷണ വകുപ്പ്), മറ്റുമക്കൾ: വി.വി. മഹേഷ് (പിൻസിപ്പാൾ, എൻജിനിയറിംഗ് കോളേജ് ചീമേനി), വി.വി ദീപ (ബംഗ്ലൂർ).മരുമക്കൾ: സുബി അതിയടം, സ്മിത (അധ്യാപിക, ഗവ ബോയ്‌സ് വിച്ച് എസ് സി .സ്കൂ‌ൾ പയ്യന്നുർ). ബിനു (ബാംഗ്ലൂർ). സഹോദരങ്ങൾ: പി.വി. രാജലക്ഷ്മി (റിട്ട, ഹെൽത്ത് നേഴ്‌സ് കാഞ്ഞങ്ങാട്), വി.വി. ഉഷ രാമന്തളി, വി.വി. കനകവല്ലി …

മദ്യപിച്ച് ട്രെയിനില്‍ കയറിയാൽ പണിവരും; യാത്രക്കാരനെതിരെ നടപടിയെടുക്കാനുള്ള റെയില്‍വേ അധികാരം ശരിവെച്ച് ഹൈക്കോടതി

കൊച്ചി: ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവർക്കെതിരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവർക്കെതിരെയും നടപടിയെടുക്കാൻ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ട്രെയിനുകളിലോ റെയില്‍വേ സ്റ്റേഷൻ പരിസരത്തോ മദ്യപിച്ച് ലഹരിയിലാകുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും അവരെ പുറത്താക്കാനുമുള്ള റെയില്‍വേയുടെ അധികാരം ഹൈക്കോടതി ശരിവെച്ചു. ഇതിനായുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.1989-ലെ റെയില്‍വേ ആക്ടിലെ 145 (എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഈ വകുപ്പിന്റെ പ്രവര്‍ത്തനം തടയണമെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ …

ഇന്നത്തെ പ്രധാന വാർത്തകൾ

​അമേരിക്കൻ കുടിയേറ്റ നയവും Hഎച്ച്-1B വിസ നിയന്ത്രണങ്ങളും​എച്ച്-1 ബി വിസ ഉടമകളുടെ പങ്കാളികൾക്ക് നൽകിയിരുന്ന തൊഴിൽ അനുമതിയും അവസാനിപ്പിക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം നീക്കം ശക്തമാക്കി. ​കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി വിസ വ്യവസ്ഥകളിൽ പുതിയ മാറ്റങ്ങൾ വരുത്താനും നീക്കമുണ്ട്. ​പശ്ചിമേഷ്യൻ സംഘർഷം​ഇറാന് നേരെ യുഎസ് സെൻട്രൽ കമാൻഡ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്തി. തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് കിഴക്കൻ മേഖലയിൽ കനത്ത സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ​അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം …

അറ്റകുറ്റപ്പണി; പടന്നക്കാട് റെയിൽവേ മേൽപ്പാലം ഇന്ന് രാത്രി 10 മുതൽ പൂർണ്ണമായി അടച്ചിടും, വാഹനങ്ങൾ വഴിതിരിച്ചു വിടും

കാസർകോട്: അറ്റകുറ്റപ്പണികൾക്കായി പടന്നക്കാട് റെയിൽവേ പാലം ഇന്ന് അടച്ചിടും. രാത്രി 10 മുതൽ നാളെ പുലർച്ചെ മൂന്നു വരെയാണ് പൂർണ്ണമായി അടച്ചിടുന്നത്. ഈ സമയത്ത് വാഹനങ്ങളെ വഴി തിരിച്ചു വിടും. കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പടന്നക്കാട് തോട്ടം ജംഗ്ഷനിൽ നിന്നും ശവപ്പറമ്പ് റോഡ് വഴി കാഞ്ഞങ്ങാട്ടേക്കും, കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മാവുങ്കാൽ ദേശീയപാതയിലൂടെ പ്രവേശിച്ച് കല്യാൺ റോഡ് മടിക്കൈ വഴി നീലേശ്വരത്തേക്ക് പോകാം. വലിയ വാഹനങ്ങൾ നാളെ രാവിലെ മാത്രമേ കടത്തിവിടുകയുള്ളൂ. അവ …

ചെക്ക് കേസ്, പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വർഷം തടവും 5.30 കോടി പിഴയും വിധിച്ച് മുംബൈ കോടതി, നടപടി പ്രവാസി മലയാളിയുടെ പരാതിയിൽ

മുംബൈ: ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. മുംബൈ ബോറിവെല്ലി മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് നടപടി. എന്നാല്‍ ശിക്ഷ ഒരു വര്‍ഷം ആയതിനാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല. അതേസമയം കേസ് തനിക്ക് എതിരായ ഗൂഢാലോചനയാണെന്നും ആർക്കും പണം കൊടുക്കാൻ ഇല്ലെന്നുമാണ് മാണി …

സംസ്ഥാനത്തെ പ്രഥമ ശ്രേഷ്ഠ ഹയർസെക്കൻഡറി വിദ്യാലയ പുരസ്കാരം; രണ്ടാം സ്ഥാനം നേടി കമ്പല്ലൂർ

കാസർകോട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഈ വർഷം മുതൽ വിദ്യാലയങ്ങൾക്കായി ‘ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം’ ഏർപ്പെടുത്തി. പഠന നിലവാരം, പാഠ്യേതര പ്രവർത്തനങ്ങൾ, അച്ചടക്കം, ഭൗതിക സാഹചര്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്. പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിൽ മൂന്ന് വീതം സ്‌കൂളുകൾക്കാണ് പുരസ്‌കാരം. ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പല്ലൂർ ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. 14 ജില്ലകളിലും മത്സരിച്ച മറ്റു വിദ്യാലയങ്ങളെ പിന്തള്ളിയാണ് കമ്പല്ലൂർ മികവിൽ രണ്ടാമതെത്തിയത്. പാഠ്യപാഠ്യേതര രംഗങ്ങളിലെ സർവ്വതോമുഖമായ …

തെരുവുനായ്ക്കള്‍ക്ക് പിന്നാലെ അട്ക്ക ഒളയത്തു കാട്ടുപന്നി ഭീഷണിയും: പരിസരവാസികള്‍ ഭീതിയില്‍

മംഗല്‍പാടി: തെരുവ് നായ്ക്കളുടെ ഭീതിയില്‍ കഴിയുന്ന ബന്തിയോട് അട്ക്ക ഒളയം റോഡ് സമീപപ്രദേശങ്ങളില്‍ കാട്ടുപന്നി ഭീഷണിയും. കഴിഞ്ഞദിവസം രാത്രി സ്വകാര്യ റോഡില്‍ കൂടി മദ്രസ വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് നടന്നു പോകവേ അഞ്ചു കാട്ടുപന്നികള്‍ മുന്നില്‍ ചാടിവീണു. പന്നികളെ കണ്ടുപേടിച്ചു വിറച്ച കുട്ടികള്‍ തൊട്ടടുത്ത വീട്ടില്‍ ഓടക്കയറി രക്ഷപെടുകയായിരുന്നു. നാട്ടുകാര്‍ ഇപ്പോള്‍ രാത്രി വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും ഭയക്കുന്നു. ഇതിനു പുറമെ മുള്ളന്‍ പന്നിയുടെയും ശല്യമുണ്ട്. വാര്‍ഡ് മെമ്പര്‍ മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന …

കുടിവെള്ളം ആവശ്യപ്പെട്ട് വീട്ടില്‍ കയറി, അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കണ്ണൂര്‍: പാനൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദ് (32) ആണ് അറസ്റ്റിലായത്.പന്ന്യന്നൂരില്‍ ജോലിക്കെത്തിയ പ്രതി കുടിവെള്ളം ആവശ്യപ്പെട്ട് വീട്ടില്‍ കയറുകയായിരുന്നു. വീട്ടമ്മ വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയ സമയത്ത് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട് കുട്ടിയുടെ മാതാവ് ബഹളം വച്ചതോടെ പ്രതി ഓടിപ്പോയി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തലശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് പാനൂര്‍ പൊലീസ് റെയില്‍വേ പൊലീസിന്റെ സഹായം …

പിലിക്കോട് രണ്ടാം വാര്‍ഡ് അടക്കം സംസ്ഥാനത്തെ 38 വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് 28 ന്; വിജ്ഞാപനം വ്യാഴാഴ്ച

തിരുവനന്തപുരം: പിലിക്കോട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ശേഷാദ്രിനാഥന്‍ അറിയിച്ചു. വിജ്ഞാപനം സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുവിക്കും.നാമ നിര്‍ദ്ദേശ പത്രിക മൂന്നു മുതല്‍ 10 വരെ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബര്‍ 11 ന് നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 14 ആണ്. 28ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 29ന് രാവിലെ …

കാറിലെ എസിയില്‍ നിന്ന് ഫ്രിയോണ്‍ വാതകം ചോര്‍ന്നു; ഒരു കുടുംബത്തിലെ മൂന്നുപേര്‍ ശ്വാസം മുട്ടി മരിച്ചു

കെയ്റോ: കാറിനുള്ളില്‍ എയര്‍ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോണ്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഈജിപ്തിലെ ഓള്‍ഡ് കയ്റോ കോര്‍ണിഷിലെ റിങ് റോഡിന് സമീപമാണ് സംഭവം. 66-കാരനായ പിതാവും മാതാവും, 25-കാരിയായ മകളുമാണ് മരിച്ചത്.യാത്രക്കിടെ മകള്‍ക്ക് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിതാവ് വാഹനം റോഡരികിലേക്ക് പാര്‍ക്ക് ചെയ്യുകയായിരുന്നു. മകളെ സഹായിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു. എസി ഓഫീസ് ചെയ്തിരുന്നില്ല. അടച്ചിട്ട കാറിനുള്ളില്‍ ഇവര്‍ക്കും സമാനമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ഫ്രിയോണ്‍ ഗ്യാസ് വന്‍തോതില്‍ ശ്വസിച്ചതിനെ …

നടി മമിത ബൈജു ആശുപത്രിയില്‍; പൂര്‍ണവിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

കടുത്ത പനിയും ശരീരവേദനും ബാധിച്ചതിനെത്തുടര്‍ന്ന് നടി മമിത ബൈജു ആശുപത്രിയില്‍. ഇതേ തുടര്‍ന്ന് ഈ ആഴ്ച നടത്താനിരുന്ന ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം മമിത ഉപേക്ഷിച്ചു. ക്ലൈഡ് മലയാളി സംഘടന സംഘടിപ്പിക്കുന്ന ഓണപ്പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു മമിത.നിര്‍ഭാഗ്യവശാല്‍, പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനായി സാധിക്കില്ല. ഞാനിപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും നടി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ വന്നേനെ, പക്ഷേ ഡോക്ടര്‍മാര്‍ പൂര്‍ണമായും വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നു നടി പറയുന്നു. ഈ കുടുംബത്തിലേക്ക് വരാന്‍ ആഗ്രഹമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇങ്ങനെയൊരു …