കാഞ്ഞങ്ങാട്: കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന കോട്ടപ്പാറയിലെ യുവാവ് മരിച്ചു. പെരൂരിലെ
സഹദേവന്(49)ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റത്. തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. പരേതരായ കണ്ണന്റെയും മുത്താണിയുടെയും മകനാണ്. ഭാര്യ: ശോഭ(സദ്ഗുരു സ്കൂള്‍ ജീവനക്കാരി). മക്കള്‍: ദേവനന്ദ്, ദേവദര്‍ശന്‍.







