‘ഓപറേഷന്‍ തെളിമ’; ചെർക്കളയിലെയും മേൽപ്പറമ്പിലെയും അഞ്ച് സ്ഥാപനങ്ങള്‍ പൂട്ടിച്ചു

കാസർകോട്: ഭക്ഷ്യ സുരക്ഷാ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ ചെർക്കളയിലെയും മേൽപ്പറമ്പിലെയും അഞ്ച് സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. രണ്ട് സ്ഥാപനങ്ങളുടെ ലൈസന്‍സും മൂന്ന് സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്തു. എണ്ണക്കടികള്‍ നിര്‍മിക്കുന്ന നിര്‍മാണ യൂണിറ്റുകളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്.
ഓപറേഷന്‍ തെളിമ 2.0 എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് ജില്ലയില്‍ രണ്ട് സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തിയത്. മേല്‍പ്പറമ്പ, ചെര്‍ക്കള ഭാഗങ്ങളിലെ നിര്‍മാണ യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. മോശമായ രീതിയില്‍ കണ്ടെത്തിയ 93 ലിറ്റര്‍ ഭക്ഷ്യ എണ്ണ, 200 സമൂസകള്‍, 35 കിലോഗ്രാം എണ്ണക്കടികള്‍ എന്നിവ നശിപ്പിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണര്‍ എസ്. സംഗീത് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page