‘ഞങ്ങളാരും സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ല, അവര്‍ക്ക് രണ്ടാം സ്ഥാനം നല്‍കിയെന്നു പറയുന്നത് ശരിയല്ല’; വിവാദത്തില്‍ മറുപടിയുമായി കാന്തപുരം

കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാമെന്നും സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കിയെന്ന് പറയുന്നത് ശരിയല്ലെന്നും കാന്തപുരം പറഞ്ഞു. തൃശൂരിലെ ജില്ലാ മിലാദ് സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍ക്കസില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം വിദ്യാലയങ്ങള്‍ നടത്തുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു. കൂടാതെ യത്തീം മക്കളായ പെണ്‍കുട്ടികള്‍ക്കായും നിരവധി സ്ഥാപനങ്ങള്‍ മര്‍ക്കസിലുണ്ട്. അവര്‍ അവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ല ഞങ്ങളാരും. അങ്ങനെ കുഴിച്ച് മൂടണമെന്ന് പറയുന്നവരുമല്ല …

യാത്രയ്ക്കിടെ ട്രെയിനിലെ ഫാന്‍ പൊട്ടിവീണ് യാത്രക്കാരിക്ക് പരിക്കേറ്റു

കണ്ണൂര്‍: യാത്രയ്ക്കിടെ ട്രെയിനിലെ ഫാന്‍ പൊട്ടി വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ (12686) വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് എസ് 3 കോച്ചില്‍ അപകടം ഉണ്ടായത്. മംഗളൂരുവിൽ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ കോച്ചിലെ ഫാന്‍ പൊട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നു പറയുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയിരുവെന്ന് യാത്രക്കാർ പറയുന്നു. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. യാത്രയ്ക്കിടെ ഫാന്‍ …

ഇന്നത്തെ പ്രധാന വാർത്തകൾ

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലും കള്ളപ്പണ ഇടപാടുകളിലും അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. ​മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിന്റെ പു നരന്വേഷണത്തിനു 8 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തൃക്കാക്കരയിലെ കോളേജിൽ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർത്ഥി പോലീസ് കസ്റ്റഡിയിൽ. ​​ലഹരി വേട്ട: പ്രയാഗ്‌രാജിലെ വ്യാജ ലഹരി നിർമാണ യൂണിറ്റിൽ നിന്ന് 100 കോടി രൂപയുടെ രാസലഹരി …

ഉപ്പള ഐല കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞു, ആളെ തിരിച്ചറിഞ്ഞില്ല

മഞ്ചേശ്വരം: ഉപ്പള ഐല കടൽ തീരത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. 170 സെ.മി. ഉയരമുള്ളതും കറുത്ത നിറമുള്ളതുമായ മെലിഞ്ഞ ഒരു പുരുഷന്റെ മൃതദേഹം ആണ് കരക്കടിഞ്ഞത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. വിവരത്തെ തുടർന്ന് കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി. മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണപ്പെട്ട വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഈ ഫോൺ നമ്പറുകളിൽ 949-797-0226,94979 65202 വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

അംഗനവാടിയുടെ മുന്നിലെ കൊടിമരത്തിൻ്റെ കയറിൽ കഴുത്ത് കുരുങ്ങി 11 കാരന് ദാരുണാന്ത്യം, സംഭവം മടിക്കൈ മൂന്ന്റോഡിൽ

കാസർകോട്: അംഗനവാടിയുടെ മുന്നിൽ സ്ഥാപിച്ചിരുന്നകൊടിമരത്തിൻ്റെ കയറിൽ കഴുത്ത് കുരുങ്ങി 11 കാരന് ദാരുണാന്ത്യം. മടിക്കൈ സ്വദേശി രാജേഷിന്റെയും നീതുവിന്റെയും മകൻ അനേക് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മടിക്കൈ മൂന്നു റോഡ് നന്ദൻകുഴി അംഗനവാടിയിലാണ് സംഭവം. അബദ്ധത്തിൽ കയർ കുരുങ്ങുകയാണെന്നാണ് വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പൊയിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

സ്വന്തം കോളേജിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥിനികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; വിദ്യാര്‍ഥിയെ കോളേജില്‍ നിന്ന് പുറത്താക്കി, പൊലീസ് കേസെടുത്തു

കൊച്ചി: തൃക്കാക്കരയിലെ ഭാരത് മാതാ കോളേജില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതി. കോളേജിലെ വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ബിബിഎ വിദ്യാര്‍ത്ഥി ശ്രീഹരിക്കെതിരെയാണ് വിദ്യാര്‍ഥിനികള്‍ പരാതി ഉന്നയിച്ചത്. അശ്ലീല ഫോട്ടോകള്‍ ടെലഗ്രാമിലൂടെയും ഇന്‍സ്റ്റയിലൂടെയും മോര്‍ഫിംഗ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായാണ് പരാതി. സംഭവം വിവാദമായതിന് പിന്നാലെ കോളേജില്‍ നിന്ന് ഇയാളെ പുറത്താക്കി. കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി. കഴിഞ്ഞ ഡിസംബര്‍മുതല്‍ ഇയാള്‍ ഫോട്ടോകള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്തുവരികയായിരുന്നു. വിദ്യാര്‍ത്ഥിക്കെതിരെ …

ഭര്‍ത്താവിനെ കൊന്ന് കാറിലിട്ടത് ഭാര്യതന്നെ; കവര്‍ച്ചാസംഘം കൊന്നുവെന്നത് കെട്ടുകഥ, സഹായിച്ചത് 13 കാരന്‍ മകന്‍; ക്രൂരത…

സേലം: ഓമല്ലൂരില്‍ ഇഷ്ടിക വ്യാപാരിയെ കൊലപ്പടുത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കൊല്ലപ്പെട്ട ഭൂപതിയുടെ ഭാര്യ വെളഗൗണ്ടന്നൂര്‍ സ്വദേശി സുജിതശ്രീ (31) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വ്യാപാരിയെ ഓമല്ലൂര്‍-ശങ്കരി റോഡില്‍ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപുമുള്ള ആറ്റുകാര്‍ന്നൂര്‍ സഹകരണ ബാങ്കിനരികെ നിര്‍ത്തിയിട്ട കാറിലായിരുന്നു ഭൂപതിയുടെ മൃതദേഹം ഉണ്ടായിരുന്നത്. തുടര്‍ന്ന് ഓമല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തുകയും 12 പവന്‍ സ്വര്‍ണം കവരുകയും ചെയ്തതായി ഭാര്യ സുജിതശ്രീ മൊഴി നല്‍കി. എന്നാല്‍ …

ബംബ്രാണയിലെ റുഖിയ അന്തരിച്ചു

കാസര്‍കോട്: ബംബ്രാണയിലെ മുഹമ്മദിന്റെയും ഖദീജയുടെയും മകള്‍ റുഖിയ(55) അന്തരിച്ചു. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അബൂബക്കറാണ് ഭര്‍ത്താവ്. മക്കള്‍: അഹ്റാസ്, അല്‍മാസ് (കൊച്ചി), അഫാന, ഹംനാസ്. മരുമക്കള്‍: ഷമ്മാസ് മുഗു, അജ്മല്‍ കുണിയ, സാദിയ, അലിസ. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ റഹ്‌മാന്‍, മൂസ, ഖാലിദ്, ആയിഷ, ആസ്യമ്മ, സുലൈഖ, സുഹ്റ, നഫീസ.

സിപിഎം സംസ്ഥാന സമിതി അംഗം വി പി സാനു വിവാഹിതനായി; വധു ഷെറിന്‍

മലപ്പുറം: സിപിഎം സംസ്ഥാന സമിതി അംഗവും എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റുമായ വിപി സാനു വിവാഹിതനായി. മലപ്പുറം പെരിന്തല്‍മണ്ണ കട്ടുപ്പാറ കെ പി ഇക്ബാലിന്റെ മകള്‍ ഷെറിന്‍ ആണ് വധു. വ്യാഴാഴ്ച രാവിലെ പെരിന്തല്‍മണ്ണ സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍, ജെയ്ക്ക് സി തോമസ്, ഡിവൈഎഫ്‌ഐ മലപ്പുറം ജില്ല നേതാക്കള്‍ തുടങ്ങി വളരെ കുറച്ചുപേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

പെരിയ പരപ്പക്കെട്ടിലെ കാട്ടൂര്‍ ബാലചന്ദ്രന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ പരപ്പക്കെട്ടിലെ കാട്ടൂര്‍ ബാലചന്ദ്രന്‍ നായര്‍ (72) അന്തരിച്ചു. ദീര്‍ഘകാലം പരപ്പക്കെട്ട് വയനാട്ടുകുലവന്‍ ദേവസ്ഥാന സമിതിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. കുഞ്ഞമ്പുനായരുടെയും ചൊട്ടയില്‍ പരേതയായ കാട്ടൂര്‍ കര്‍ത്യാനി അമ്മയുടെയും മകനാണ്. ഭാര്യ: ഓമന. മക്കള്‍: ബല്‍രാജ് (ഗള്‍ഫ്), ബനിഷ. മരുമക്കള്‍: നവീന(പാക്കം), ഉണ്ണികൃഷ്ണന്‍ (ഇരിയ). സഹോദരങ്ങള്‍: കെ.മധുസൂദനന്‍, കെ. പുഷ്പവല്ലി (തായന്നൂര്‍), കെ.രത്‌നാവതി, കെ.മണികണ്ഠന്‍, കെ സുരേഷ് കുമാര്‍ (ചൊട്ടയില്‍), കെ. പ്രേമലത(ഇരിയണ്ണി), കെ. ശ്രീകല, പരേതരായ കെ. മാധവന്‍, കെ.വേണുഗോപാലന്‍.

യുവതി വാടക വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹം നഗ്‌നമായ നിലയില്‍, പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ തിരുവനന്തപുരം സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം സ്വദേശിനി ഫ്ലോറന്‍സിയെ (36) ആണ് മരിച്ചത്. മൃതദേഹത്തിന് ഏകദേശം നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയപ്പോള്‍ നഗ്‌നമായ നിലയില്‍ ആയിരുന്നു. വീടിന്റെ പിന്നിലെ വാതില്‍ തുറന്നിരുന്നു. അതിനാല്‍ കൊലപാതക സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. കറുകുറ്റി പള്ളിയങ്ങാടിയിലുള്ള വാടകവീട്ടില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം വന്നിരുന്നത്. മരണത്തില്‍ വന്‍ ദുരൂഹത ഉണ്ടെന്ന് …

ക്ഷേത്ര വാദ്യകലാകാരന്‍ കക്കാട്ട് കുഞ്ഞികൃഷ്ണ മാരാര്‍ അന്തരിച്ചു; അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

കാസര്‍കോട്: പ്രമുഖ ക്ഷേത്ര വാദ്യകലാകാരന്‍ കക്കാട്ട് കുഞ്ഞികൃഷ്ണ മാരാര്‍ (66) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ക്ഷേത്ര വാദ്യകലാരംഗത്തും യക്ഷഗാന കലാരംഗത്തും സജീവ സാന്നിധ്യമായിരുന്നു. കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ ഉപ്പിലിക്കൈ മേഖലാ അംഗമായിരുന്നു. ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ വാദ്യ അടിയന്തരക്കാരനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 2000 മുതല്‍ പത്ത് വര്‍ഷക്കാലം കക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ വാദ്യ അടിയന്തരക്കാരനായും സേവനം ചെയ്തിട്ടുണ്ട്. കക്കാട്ട് ചിന്മയ യക്ഷഗാന കലാസമിതിയിലെ യക്ഷഗാന കലാകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ഭാര്യ: ആശാലത. മക്കള്‍: …

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; രാത്രി 7 നും 12നും ഇടയില്‍ ഭാഗികമായി തടസപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. രാത്രി 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയുള്ള സമയങ്ങളില്‍ വൈദ്യുതി തടസപ്പെട്ടേക്കും. ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. ബുധനാഴ്ച സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ദേശീയതലത്തില്‍ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് കാരണമെന്നാണ് കെഎസ്ഇബി വിശദമാക്കുന്നത്. 600 മുതല്‍ 700 മെഗാവാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ സംസ്ഥാനത്തുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതും മഴ …

പ്രസവ ശേഷം മാതാവിന്റെ പെരുമാറ്റത്തില്‍ മാറ്റം; നാലുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച 40 കാരി അറസ്റ്റില്‍

ബംഗളൂരു: നാലുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ വെള്ളത്തില്‍മുക്കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നാല്‍പതുകാരിയായ മാതാവ് അറസ്റ്റില്‍. വജ്രഹള്ളിയിലെ ഉമാദേവിയാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 2002-ലാണ് ഉമാ ദേവി രാമലിംഗപ്പയെ വിവാഹം കഴിച്ചത്. കുട്ടികള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് പിന്നീട് അവര്‍ ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ചികിത്സയ്ക്ക് വിധേയരായി. ഉമാ ദേവി 2026 മെയ് 5-നാണ് ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.പ്രസവത്തിനു ശേഷം ഒന്നര മാസത്തോളം കഴിഞ്ഞപ്പോള്‍ ഉമാ ദേവിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു. …

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും പണം കളഞ്ഞു കിട്ടി; ഉടമസ്ഥനെ തേടുന്നു

കാസര്‍കോട്: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും പണം കളഞ്ഞു കിട്ടി. ഉടമസ്ഥനെ തേടുന്നു. ഉടമസ്ഥന്‍ തെളിവു സഹിതം നേരിട്ട് റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഹാജരായാല്‍ തുക കൈപ്പറ്റാവുന്നതാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് പണം കളഞ്ഞുകിട്ടിയത്. ഉടമസ്ഥന്‍ രണ്ടുദിവസത്തിനകം എത്തിയില്ലെങ്കില്‍ പണം കോടതിയ്ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

ലൈഫ് ഭവന പദ്ധതിയില്‍ തിരിമറി; 50 ലക്ഷത്തിലേറെ പണം തട്ടി, ആളറിഞ്ഞതോടെ തിരിച്ചടക്കാനുള്ള ശ്രമവും പാളി, പല സ്ഥലങ്ങളിലും തട്ടിപ്പു നടത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റാണി ലക്ഷ്മി അറസ്റ്റില്‍

പത്തനംതിട്ട: രണ്ടു പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ ലേഡി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍. വകയാര്‍ മ്ലാന്തടം പുത്തന്‍വീട് എം ആര്‍ റാണി ലക്ഷ്മിയെയാണു (37) കോന്നി പൊലീസ് പിടികൂടിയത്. ലൈഫ് ഭവന പദ്ധതിയില്‍ പുതിയ വീട് നിര്‍മിക്കുന്നതിനും നവീകരണത്തിനും അനുവദിച്ച തുക തട്ടിയെടുത്തെന്നാണു കേസ്.സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.ഗുണഭോക്തൃ ലിസ്റ്റില്‍ തിരിമറി നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അരക്കോടിയിലേറെ രൂപ മാറ്റിയതായി പൊലീസ് …

അബ്ദുല്‍ ഖാദര്‍ ചെര്‍ക്കള അന്തരിച്ചു

കാസര്‍കോട്: ചെര്‍ക്കള കെ കെ പുറം ഹൗസില്‍ അബ്ദുല്‍ ഖാദര്‍ ചെര്‍ക്കള(92) അന്തരിച്ചു.സൈനുദ്ദീന്റെയും മറിയയുടെയും മകനാണ്. ഭാര്യ: കുഞ്ഞിബി. മക്കള്‍: മുഹമ്മദ് റഫീഖ്, ഹാഷിം ചെര്‍ക്കള, സാഹിറ, സുബൈദ, ആയിഷ, ഹസീന, ബുഷ്‌റ. മരുമക്കള്‍: സമീറ, സഫിയ(ചെങ്കള ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), പരേതനായ അബ്ബാസ് പൈക്ക, ഇസ്മായില്‍ കീഴൂര്‍, അബൂബക്കര്‍ ബേവിഞ്ച, ഹാരിസ് ചാല. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് ചെര്‍ക്കള മുഹിയിദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.

വിവാഹ വീട്ടിൽ സംഘർഷം; മദ്യലഹരിയിൽ  അയൽവാസി മൂന്ന് പേരെ  വെട്ടിപ്പരിക്കേൽപ്പിച്ചു; ഒരാളുടെ നില ഗുരുതരം

പേരാവൂർ:  പാമ്പാളിയിൽ വിവാഹ വീട്ടിലുണ്ടായ സംഘർഷത്തിനിടെ മൂന്ന് പേർക്ക് വെട്ടേറ്റു. നാട്ടുകാരായ അൻസർ(29), അരുൺ(30), അഭിജിത്ത്(29) എന്നിവർക്കാണ് പരിക്കേറ്റത്.  പരിക്കേറ്റ അൻസറിന്റെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വിവാഹ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.  തർക്കത്തിനിടെ  അയൽവാസി വീട്ടിൽ നിന്നും കൊണ്ടുവന്ന വടിവാൾ കൊണ്ട് മൂന്നു പേരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് പിന്നിലെന്നാണ് വിവരം. പരിക്കേറ്റ അരുൺ, അഭിജിത്ത് എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും,  അൻസറിനെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അക്രമത്തിനു …