കാസര്‍കോട്: റിട്ട. ആയുര്‍വേദ ഡോക്ടറും കവിയും ഉബൈദിന്റെ ശിഷ്യനുമായ തളങ്കര പള്ളിക്കാലിലെ വി എം പള്ളിക്കാല്‍ എന്ന വൈദ്യര് മാമിന്ച്ച(82) അന്തരിച്ചു. നിരവധി കവിതകള്‍ എഴുതിയിരുന്നു. കാസര്‍കോട് സാഹിത്യവേദി വിദ്യാഗനറിലെ വീട്ടിലെത്തി ആദരവ് നല്‍കിയിരുന്നു. കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ നിന്ന് ബിരുദം നേടി. കണ്ണൂരിലാണ് ആദ്യകാലം സേവനം ചെയ്തത്. പിന്നീട് കാസര്‍കോട് ജില്ലയിലെ മുള്ളേരിയ, കീഴൂര്‍, ഭീമനടി, ദേലംപാടി, പരവനടുക്കം എന്നിവിടങ്ങളിലും സേവനം ചെയ്തു. മൊഗ്രാലില്‍ യുനാനി ആശുപത്രി ആരംഭിച്ചപ്പോള്‍ അതിന്റെ ചുമതല വിഎം പള്ളിക്കാലിന് നല്‍കിയിരുന്നു. നുള്ളിപ്പാടി ആയുര്‍വേദ ആശുപത്രിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായി വിരമിച്ചു. പള്ളിക്കാലില്‍ ആയുര്‍വേദ ക്ലിനിക്ക് നടത്തിയിരുന്നു. പരേതനായ വൈദ്യര് അബ്ദുല്‍ ഖാദറിന്റെയും ആമിനയുടെയും മകനാണ്. പരേതയായ ആയിഷയാണ് ഭാര്യ. മക്കള്‍: വിഎം നാസര്‍(വിദ്യാനഗര്‍), വിഎം മുനീര്‍(നഗരസഭ മുന്‍ ചെയര്മാന്), വിഎം ഷുഹൈബ് (വിദ്യാനഗര്‍). മരുമക്കള്‍: റസിയ, പി മുഹമ്മദ് ഷാഫി (ഉദുമ), ടിഎ നുസൈബ, ശബീല ചേരങ്കൈ. സഹോദരങ്ങള്‍: പരേതരായ വൈദ്യര് മൊയ്തു, വൈദ്യര് സുലൈമാന്‍, വൈദ്യര് മുഹമ്മദ്, താജ് അഹമ്മദ്, മറിയം, അസ്മ.







