നീലേശ്വരം: പഞ്ചായത്ത് ജീവനക്കാരനെ വീട്ടിലെ ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം പുതക്കൈയിലെ സിവി ഗോപിനാഥ(63)നാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പൊലീസെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചെറുവത്തൂര്‍ പഞ്ചായത്തിലെ പാര്‍ട്ട് ടൈം സ്വീപ്പറായിരുന്നു.







