ചന്തേര സ്റ്റേഷനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവം; പൊലീസുകാരന്‍ ബൈജു അറസ്റ്റില്‍

കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ സിനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റിലായി. ബദിയടുക്ക നീര്‍ച്ചാലിലെ വൈ ബൈജു(41)വിനെയാണ് ചന്തേര പൊലീസ് അറസ്റ്റുചെയ്തത്. പാറാവ് ഡ്യൂട്ടിയിലായിരുന്ന ഇയാള്‍ ഈമാസം 16 ന് മൊബൈല്‍ഫോണ്‍കവരുകയും മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു. സംഭവത്തില്‍ ബൈജുവിനെ ജില്ലാ പൊലീസ് ചീഫ് അന്വേഷണ വിധേയമായി സസ്‌പെന്റുചെയ്തു. പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവമാണ് ചന്തേരയില്‍ അരങ്ങേറിയത്. കളഞ്ഞുകിട്ടിയ 10000 രൂപ വിലവരുന്ന ഫോണ്‍ സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഉടമയെത്തി കൈമാറാന്‍ നോക്കുമ്പോഴാണ് ഫോണ്‍ നഷ്ടമായ വിവരം അറിയുന്നത്. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈജു അത് കൈക്കലാക്കുകയും ബദിയടുക്കയിലെ ഒരാള്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. ഇഎംഇഐ നമ്പര്‍ ട്രാക്ക്‌ചെയ്തു നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഒരാള്‍ ഉപയോഗിക്കുന്നത് കണ്ടെത്തി. അയാളെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് വിറ്റത് ബൈജുവാണെന്ന് വ്യക്തമാക്കിയത്. ഇതോടെയാണ് പൊലീസുകാരനെതിരെ നടപടിവന്നത്. സര്‍വീസില്‍ നിന്ന് സസപെന്റ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റുചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അഗോഡ ആപ്പിലൂടെ റൂം ബുക്ക് ചെയ്തു, ക്യാന്‍സല്‍ ചെയ്തപ്പോള്‍ റീഫണ്ട് ക്രെഡിറ്റ് കാര്‍ഡ് വഴി തരാമെന്ന് വാഗ്ദാനം; കറന്തക്കാട്ടെ 39 കാരന്റ അക്കൗണ്ടില്‍ നിന്ന് പോയത് ഒരുലക്ഷത്തിലധികം രൂപ
Scroll to top

You cannot copy content of this page