യൂറോപ്പില്‍ അക്കൗണ്ടന്റ് ജോലി വാഗ്ദാനം; ഏഴുലക്ഷം നല്‍കി, ഇപ്പോള്‍ ജോലിയുമില്ല നല്‍കിയ പണവുമില്ല, തട്ടിപ്പിനിരയായത് കൊട്ടംകുഴിയിലെ 35 കാരി

കാസര്‍കോട്: യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് 35 കാരിയുടെ ഏഴുലക്ഷം തട്ടിയതായി പരാതി. കാറടുക്ക കൊട്ടംകുഴി സ്വദേശിനി ചിത്രലേഖയാണ് തട്ടിപ്പിനിരയായത്. കാസര്‍കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നയൂനിമോനി ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് എന്ന സ്ഥാപന ഉടമക്കെതിരെയാണ് പരാതി. യൂറോപ്പിലെ ലക്‌സംബര്‍ഗില്‍ അക്കൗണ്ടന്റ് ജോലി തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ മാര്‍ച്ച് 25ന് 5,53,353 രൂപ യുവതിയില്‍ നിന്ന് വാങ്ങിയിരുന്നു. തുടര്‍ന്ന് മെയ് 14 നു 1,65,2000 രൂപയും നല്‍കിയിരുന്നു. കാസര്‍കോട്ടെ സ്ഥാപനം റേമൈഗ്രേഷന്‍ എന്ന സ്ഥാപത്തിലേക്കാണ് തൊഴില്‍ വിസക്കുള്ള തുക …

മാതാവിന് ജീവിക്കാന്‍ പണം നല്‍കുന്നില്ലെന്നാരോപിച്ച് മകനെ അടിച്ചുകൊല്ലാന്‍ ശ്രമം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: യുവാവിനെ അടിച്ചുകൊല്ലാന്‍ ശ്രമിച്ച രണ്ടാനച്ഛനെ തളിപ്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മായച്ചൂളയിലെ കോയാന്‍ സനീഷി(43)നെയാണ് എസ്.ഐ ശ്രീനാഥിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പൂവ്വം ഒരുമ നഗറില്‍ താമസിക്കുന്ന ഇരിക്കൂര്‍ പെരുവളത്തുപറമ്പിലെ പള്ളിപ്പറമ്പില്‍ മുഹമ്മദ് ഷഫീക്കിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. മുഹമ്മദ് ഷഫീക്കിന്റെ മാതാവിന്റെ രണ്ടാം ഭര്‍ത്താവാണ് പ്രതിയായ സനീഷ്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ പൂവത്തെ വീട്ടുമുറ്റത്താണ് അക്രമം നടന്നത്. ഷഫീക്കിന്റെ ഷര്‍ട്ടിന്റെ കോളര്‍ പിടിച്ച് തടഞ്ഞുനിര്‍ത്തിയ സനീഷ് ജനലിന്റെ മര കട്ട്ള ഉപയോഗിച്ച് തലയുടെ …

ചെന്നൈയില്‍ നിന്ന് കഞ്ചാവ് കടത്ത്; റെയില്‍വേ സ്റ്റേഷനില്‍ നാലരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. 4.690 കിലോ കഞ്ചാവുമായി യുവാവിനെ കണ്ണൂര്‍ റെയില്‍വേ പൊലീസ് പിടികൂടി. താണ കസാനക്കോട്ട സി.വി.സല്‍മാനുല്‍ ഫാരീസ് (25) ആണ് പിടിയിലായത്. കോഴിക്കോട് റെയില്‍വേ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി 7.40 ഓടെ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ആര്‍പിഎഫുമായി ചേര്‍ന്ന് പൊലീസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമുകളില്‍ പരിശോധന നടത്തിവരവെയാണ് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ സംശയകരമായ സാഹചര്യത്തില്‍ യുവാവിനെ കണ്ടത്. തുടര്‍ന്ന് …

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം; കാസര്‍കോട് അടക്കം 21 സ്റ്റേഷനുകളില്‍ പുതിയ ഡെലിവറി പദ്ധതിയുമായി റെയില്‍വേ

കാസര്‍കോട്: ട്രെയിന്‍ യാത്രയ്ക്കിടെ ഹെഡ്‌ഫോണോ മൊബൈല്‍ ചാര്‍ജറോ മറ്റ് അത്യാവശ്യ സാധനങ്ങളോ എടുക്കാന്‍ മറന്നുപോയാല്‍ ഇനി ആശങ്ക വേണ്ട. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ ട്രെയിനിലെയോ അല്ലെങ്കില്‍ സ്റ്റേഷനുകളിലെ പ്രത്യേക കിയോസ്‌കുകളിലോ എത്തിച്ചുനല്‍കാന്‍ സതേണ്‍ റെയില്‍വേ പദ്ധതി ഒരുക്കുന്നു. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴി നിലവില്‍ ഭക്ഷണം ലഭ്യമാക്കുന്നതിന് പുറമെയാണ്. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ ട്രെയിനുകളില്‍ ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ടെങ്കിലും, ഈ പുതിയ പദ്ധതിയിലൂടെ കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം ജങ്ഷന്‍, …

ചായകുടിക്കാനായി രാത്രി 11 ന് ബൈക്കുമായി പുറത്തിറങ്ങി; നിയന്ത്രണം വിട്ട് ബൈക്ക് മതിലിലിടിച്ച് മറിഞ്ഞു, 17 കാരന്‍ മരിച്ചു

കൊല്ലം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനേഴുകാരന്‍ മരിച്ചു. കൊല്ലം കുളത്തൂപ്പുഴയിലാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച കല്ലുവെട്ടാങ്കുഴി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആകാശ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. കുളത്തൂപ്പുഴ സാംനഗര്‍ റോഡില്‍ നിന്നും കുളത്തൂപ്പുഴ അഞ്ചല്‍ റോഡിലേക്ക് വരികയായിരുന്നു ആകാശ്. ചായ കുടിക്കാനായി പോകുകയായിരുന്നു. പച്ചക്കടയില്‍ വച്ച് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തൊട്ടടുത്ത വീടിന്റെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആകാശിനെ ഉടനെ തിരുവനന്തപുരം മെഡിക്കല്‍ …

ഒരു കോടിയോളം രൂപ ചെലവില്‍ കാവുഗോളി കടപ്പുറത്ത് കടല്‍ഭിത്തി; നിര്‍മാണത്തിന് തുടക്കമായി

മൊഗ്രാല്‍പുത്തൂര്‍: ശക്തമായ കടലാക്രമണത്തില്‍ തകര്‍ന്ന കാവുഗോളി കടപ്പുറത്തെ തീരപ്രദേശം സംരക്ഷിക്കുന്നതിനായി ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു കോടിയോളം രൂപ ചെലവില്‍ നിര്‍മിക്കുന്ന കടല്‍ഭിത്തിയുടെ പ്രവൃത്തി ഉദ്ഘാടനം കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ നിര്‍വഹിച്ചു.കടലാക്രമണ ഭീഷണി നേരിടുന്ന തീരപ്രദേശത്തിന് സംരക്ഷണമൊരുക്കുന്നതിനും തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. സോയ ലത്തീഫ്, ഫൗസിയ സൈനുദ്ദീന്‍, മാഷിത മുഹമ്മദ്, അസ്മിന ഷാഫി, മല്ലിക കാവുഗോളി, അര്‍ഫാന നജീബ്, ജമാല്‍ …

കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം

മംഗളൂരു: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കയര്‍ കഴുത്തില്‍ കുടുങ്ങി ഒമ്പത് വയസുകാരന്‍ മരിച്ചു. ബണ്ട് വാള്‍ കുക്കിപ്പടിയിലെ അമൃത് എ പൂജാരി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വീടിന് പുറത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയറില്‍ കുട്ടിയുടെ കഴുത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു. കുട്ടി ഒറ്റക്കായിരുന്നു കളിച്ചിരുന്നത്. മിനുട്ടുകള്‍ക്ക് ശേഷം അമ്മാവന്‍ ആനന്ദ പൂജാരി അവിടെയെത്തിയപ്പോള്‍, ജനാലയോട് ചേര്‍ന്ന സ്ഥലത്ത് കയറില്‍ കുടുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ശ്വാസംമുട്ടി അവശനായി കിടക്കുന്ന കുട്ടിയെ ഉടന്‍ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മാവന്‍ …

കളഞ്ഞു കിട്ടിയ മൊബൈല്‍ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു; പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അത് മോഷ്ടിച്ചു വിറ്റു, പൊലീസുകാരനെതിരെ മോഷണത്തിന് കേസ്, സംഭവം ചന്തേരയില്‍

കാസര്‍കോട്: പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ കട്ടുവിറ്റ സംഭവത്തില്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നീര്‍ച്ചാല്‍ സ്വദേശി വൈ ബൈജുവി(41)നെതിരെ കേസെടുത്തു. എസ്‌ഐ വിഷ്ണു എസ് നായരുടെ റിപ്പോര്‍ട്ടില്‍ ജില്ലാ പൊലീസ് ചീഫ് നിധിന്‍രാജിന്റെ നിര്‍ദേശമനുസരിച്ചാണ് ചന്തേര പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ ബൈജുവിനെതിരെ കേസെടുത്തത്. ഈമാസം 8 നാണ് സംഭവം. അന്ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നത് ബൈജുവായിരുന്നു. സ്‌റ്റേഷന് സമീപത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിക്ക് 10,000 രൂപ വിലവരുന്ന റെഡ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടിയിരുന്നു. അത് …

17 കാരി ഒന്നരമാസം ഗര്‍ഭിണി; 18 കാരനായ സുഹൃത്തിനെതിരെ കേസ്

കാസര്‍കോട്: 17 കാരി ഗര്‍ഭിണിയായ സംഭവത്തില്‍ 18 കാരനായ സുഹൃത്തിനെതിരെ ബേഡകം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണ്. മുള്ളേരിയ സ്വദേശിയായ 18 കാരനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ സപ്തംബറിലാണ് 18 കാരന്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം വയറുവേദനെയ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് വിവരം ഡോക്ടര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

അടിമാലി: മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. വെള്ളത്തൂവല്‍ തെക്കേ ശല്യംപാറ പൈതപ്ലായ്ക്കല്‍ അനില്‍(42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യേഷ്ഠന്‍ പ്രസാദ് (46) നെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. മാതാവിനെ കാണാന്‍ പ്രസാദ് നെല്ലിയാമ്പറയിലെ തറവാട്ട് വീട്ടിലെത്തിയിരുന്നു. പ്രസാദ് മദ്യപിച്ചാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയതിനു ശേഷം സഹോദരനോടൊപ്പം വീണ്ടും മദ്യം അമിതമായി കഴിച്ചു. പെട്ടെന്നാണ് എന്തോ കാര്യത്തിന്റെ പേരില്‍ ഇരുവരും വാക്കേറ്റം തുടങ്ങിയത്. വാക്കേറ്റം കയ്യേറ്റത്തിലെത്തിയതോടെ ഭയപ്പെട്ട മാതാവ് …

ട്രെയിനിൽ വൻ നിരോധിത പുകയില വേട്ട; 8830 പാക്കറ്റുകളുമായി അസം സ്വദേശി പിടിയിൽ

കാസർകോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 8830 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടി. അസം സ്വദേശി പിടിയിലായി. അസം സാംഗോറി സ്വദേശി ബെന്യാമിൻ(24) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ചെന്നൈ മെയിലിൽ നിന്നാണ് പുകയില കടത്ത് പിടികൂടിയത്. ട്രെയിനിന്റെ പിറകുവശത്തെ ജനറൽ കോച്ചിലാണ് യുവാവ് യാത്ര ചെയ്തിരുന്നത്. റെയിൽവേ പൊലീസ് എസ് ഐ സനിൽ കുമാർ, ആർ പി എഫ് എ എസ് ഐ വിനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ …

സോളാർ പാനൽ സ്ഥാപിക്കാനുള്ള ഒരുക്കത്തിനിടെ തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ചെറുവത്തൂർ: സോളാർ പാനൽ സ്ഥാപിക്കാനുള്ള ഒരുക്കത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശി പി എ ഫൈസൽ(33) ആണ് മരിച്ചത്. കഴിഞ്ഞദിവസം പടന്ന ഗണേഷ് മുക്കിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ സോളാർ പാനൽ സ്ഥാപിക്കാനുള്ള പ്രവൃത്തി നടക്കവേ രണ്ടാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പരേതനായ ചാത്തൻചിറ ആലിയുടെയും പി എ കുഞ്ഞാമിനയുടെയും മകനാണ്. ഷഫ്നയാണ് ഭാര്യ. ആയിഷ, നജ്മി, …

കോൺഗ്രസ് നേതാവ് ബളാലിലെ എ.വി മാത്യു അന്തരിച്ചു; സംസ്കാരം നാളെ

വെള്ളരിക്കുണ്ട്: :ജില്ലയിലെ കോൺഗ്രസ് മുതിർന്ന നേതാവ് ബളാലിലെ എ. വി. മാത്യു( 86)അന്തരിച്ചു. സംസ്കാരം ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് ബളാൽ സെന്റ് ആന്റണിസ് ചർച്ച് സെമിത്തേരിയിൽ നടക്കും. മലയോരമേഖലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പടുത്തുയുർത്തന്നതിലും സാമൂഹ്യക, സാംസ്കാരിക സഹകരണ മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി കൂടി ആയിരുന്നു എ. വി. മാത്യു എന്ന കുഞ്ഞേട്ടൻ. മുൻ മുഖ്യമന്ത്രിമാരായ ഏകെ ആന്റണി, ഉമ്മൻചാണ്ടി, മുൻ കേന്ദ്രമന്ത്രി വയലാർ രവി, കെ പി നൂറുദ്ദീൻ, കെ …

15 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതി മുന്ന എന്ന ശിവകുമാറിന് 17 വർഷം കഠിനതടവും പിഴയും

കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും 1,25,000 രൂപ പിഴയും. കാസർകോട് തെരുവത്ത് സിറാമിക്സ് റോഡിലെ ശിവകുമാർ എന്ന മുന്നയെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. സന്തോഷ് കുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 2 മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 2019 ഒക്ടോബർ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർകോട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15 വയസ്സുകാരനെ പ്രതി …

ആദ്ധ്യാത്മിക പ്രവർത്തകനും കവിയുമായ രാധാകൃഷ്‌ണൻ നരിക്കോട് അന്തരിച്ചു

കാഞ്ഞങ്ങാട്: ആദ്ധ്യാത്മിക പ്രവർത്തകനും കവിയും എഴുത്തുകാരനുമായ രാധാകൃഷ്‌ണൻ നരിക്കോട്(69) അന്തരിച്ചു. മലയാളത്തിലെ പ്രമുഖമായ വാരികകളിൽ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. ആത്മവർണ്ണം (കവിതാസമാഹാരം), ഒരു തീർത്ഥാടനവും കുറേ ചിന്തകളും(യാത്രാ വിവരണം), അവസാനപ്പുറം(ലേഖനസമാഹാരം) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബംഗാളി കവിതകളുടെ മലയാള വിവർത്തനവും ചെയ്തിരുന്നു. കൊല്ലൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ശ്രീമൂകാംബിക മാസികയുടെ എഡിറ്ററായി ഏറെക്കാലം പ്രവർത്തിച്ചിരുന്നു. നിരവധി ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ട്. ‘ചന്ദ്രശേഖര തെളിഞ്ഞു കാണണം’ എന്ന പ്രശസ്ത‌മായ മലയാള സോപാന ഭക്തിഗാനത്തിന്റെ രചയിതാവ് കൂടിയാണ്. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലും …

കിട്ടിപ്പോയി! പട്ടയം കിട്ടിയിട്ടും ഭൂമി ലഭിക്കാതെ വലഞ്ഞ ഇർഷാദിന് ഒടുവിൽ എഡിഎം ഇടപെട്ട് സ്ഥലം അളന്നുനൽകി

കാസർകോട്: പട്ടയം കിട്ടി നികുതി അടച്ചിട്ടും അനുവദിച്ചു കിട്ടിയ ഭൂമി കണ്ടെത്താനാവാതെ വലഞ്ഞ കുമ്പള സ്വദേശി ഇർഷാദ് ചാക്കോയ്ക്ക് ഒടുവിൽ അധികൃതർ സ്ഥലം അളന്നുനൽകി. കാരവൽ ഓൺലൈൻ വാർത്തയെ തുടർന്നാണ് എഡിഎം പ്രശ്നത്തിൽ ഇടപെട്ടത്. തുടർന്ന് തഹസിൽദാരുടെ നിർദ്ദേശത്തിൽ കോയിപാടി വില്ലേജ് ഓഫീസ് അധികൃതർ സ്ഥലം അളന്ന് അളന്നു നൽകുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11-നകം സ്ഥലം അളന്ന് റിപ്പോർട്ട് നൽകണമെന്ന എ ഡി എം നിർദേശത്തെത്തുടർന്നായിരുന്നു നടപടി. കോയിപാടി വില്ലേജിൽ കെൻസ കോളേജിന് സമീപം ആണ് ഇർഷാദിന് …

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ ചൊവ്വാഴ്ച ലഭിക്കുന്ന ഒപി സേവനങ്ങൾ അറിയാം

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ ചൊവ്വാഴ്ച (27-10-26) ലഭിക്കുന്ന ഒ പി സേവനങ്ങളും ഡ്യൂട്ടിയിൽ ഉണ്ടാകുന്ന ഡോക്ടർമാരുടെ വിവരങ്ങളും താഴെ കൊടുക്കുന്നു 👇🏻

പിലിക്കോട് കരക്കേരുവിലെ എ.വി ലക്ഷ്മി അമ്മ അന്തരിച്ചു

ചെറുവത്തൂർ: പിലിക്കോട് കരക്കേരുവിലെ എ.വി. ലക്ഷ്മി അമ്മ (74) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വെള്ളച്ചാൽ ചിരസ്മരണ പൊതു ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ തെക്കുംമ്പാടൻ ശിവശങ്കരൻ. മക്കൾ: എ.വി. അനിൽകുമാർ (മുൻ ദേശാഭിമാനി ന്യൂസ് എഡിറ്റർ, കണ്ണൂർ), എ.വി. അനിത ടീച്ചർ ( റിട്ട അധ്യാപിക ), ഡോ. എ.വി. അജിത (രാമന്തളി), മരുമക്കൾ: പി.കെ. കമലാക്ഷൻ (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ), കെ. ശശി (അധ്യാപകൻ ), ഡോ. ലേഖ(കണ്ണൂർ ). സഹോദരങ്ങൾ: എ. …