പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ കവര്‍ച്ച; ഭണ്ഡാരം തകര്‍ത്ത് 15,000 രൂപ കവര്‍ന്നു, പൊലീസ് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ കവര്‍ച്ച. ഭണ്ഡാരം കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 15,000 രൂപ കവര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടതെന്ന് ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ ബി ഗംഗാധരന്‍ പറയുന്നു. ക്ഷേത്രത്തിലെ ഗേറ്റിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. നടപ്പന്തലില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം തകര്‍ത്ത ശേഷം അതിനുള്ളിലുണ്ടായിരുന്ന സുമാര്‍ 15000 രൂപ കവര്‍ന്നെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വിവരത്തെ തുടര്‍ന്ന് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളഞ്ഞു കിട്ടിയ മൊബൈല്‍ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു; പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അത് മോഷ്ടിച്ചു വിറ്റു, പൊലീസുകാരനെതിരെ മോഷണത്തിന് കേസ്, സംഭവം ചന്തേരയില്‍
Scroll to top

You cannot copy content of this page