വടക്കാഞ്ചേരിയില്‍ നിന്ന് 154.27 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവം; പ്രധാനകണ്ണി റിന്‍ഷാ മുഹമ്മദ് റാഫി പിടിയില്‍

പാലക്കാട്: വടക്കാഞ്ചേരിയില്‍ നിന്ന് 154.27 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പട്ടാണി സ്ട്രീറ്റ് സ്വദേശി റിന്‍ഷാ മുഹമ്മദ് റാഫി(25) ആണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ റിന്‍ഷയെ ബംഗളൂരുവില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. കേരളത്തില്‍ എംഡിഎംഎ വില്‍പന നടത്താന്‍ അരൂദാസിനെ സഹായിച്ചത് റിന്‍ഷയാണെന്നാണ് വിവരം. കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനാണ് വടക്കാഞ്ചേരിയില്‍ നിന്നും154.27 ഗ്രാം എംഡിഎംഎ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ കുന്നംകുളം ചിറ്റഞ്ഞൂര്‍ സ്വദേശിയായ കോരങ്ങത്ത് വീട്ടില്‍ ശരത്ത്‌മോന്‍ (37) പിടിയിലായിരുന്നു. ശരത്ത് മോനാണ് ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ചത് അരൂദാസാണെന്ന് മൊഴി നല്‍കിയത്. ഇതേ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് റിന്‍ഷയുടെ പങ്ക് വ്യക്തമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page