ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ,17-കാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം

തിരുവനന്തപുരം: ചേരാനെല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സി ഐ ശ്യാംകുമാർ കെ എസ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. സംഭവസ്ഥലം സന്ദർശിച്ച് എഡിജിപി പി വിജയൻ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നീതിപൂർവ്വമായ നടപടികൾ ഉണ്ടാകുമെന്ന് എഡിജിപി പിന്നീട് മാധ്യമങ്ങളെ അറിയിച്ചിരുന്നു. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പൊലീസുകാർക്കെതിരേയും നടപടി ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലാണ് നടപടി പ്രഖ്യാപിച്ചത്. സി ഐ -ശ്യാം കുമാർ, എസ് എച്ച് ഒ ശ്യാംകുമാർ. എഎസ്ഐ മനോജ്‌, സിപിഒ അരുൺ ജിത്ത് എന്നിവർക്കെതിരെയാണ് നടപടി. ചേരാനല്ലൂരിൽ അപകടത്തിനിടയാക്കിയ കാർ ഓടിച്ച 17-കാരന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കും. ജഡ്ജിക്കെതിരേ നിയമപരമായി എല്ലാ സാധ്യതകളും പരിശോധിച്ച് മുന്നോട്ടുപോകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page