നഗരത്തില്‍ പട്ടാപ്പകല്‍ ഹെല്‍മെറ്റ് മോഷണം; നിര്‍ത്തിയിട്ട ബുള്ളറ്റില്‍ നിന്നും കവരുന്ന ദൃശ്യം പുറത്ത്, സംഭവം കാഞ്ഞങ്ങാട്ട്

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തില്‍ പട്ടാപ്പകല്‍ ഹെല്‍മെറ്റ് മോഷണം. ബുള്ളറ്റില്‍ നിന്ന് ഹെല്‍മെറ്റ് മോഷ്ടിക്കുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കൊവ്വല്‍പ്പള്ളിയിലെ പത്ര ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ നിന്നാണ് മറ്റൊരു ബൈക്കിലെത്തിയ ആള്‍ ഹെല്‍മെറ്റ് മോഷ്ടിച്ചത്. 50 വയസുപ്രായം വരുന്ന മുണ്ടുടുത്ത ആളാണ് മോഷ്ടാവ്. ബൈക്കില്‍ എത്തിയ ആള്‍ അല്‍പസമയം ഫോണ്‍ നോക്കിയ ശേഷം പരിസരത്ത് ആരുമില്ലെന്ന് ഉറപ്പാക്കി ഹെല്‍മെറ്റ് എടുത്തുപോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് …

ചൂടില്‍ നിന്ന് ആശ്വാസമായി വീണ്ടും മഴ എത്തുന്നു; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. വേനല്‍ക്കാലത്തിന് സമാനമായ ചൂട് കൊണ്ട് കേരളം വലയുന്നതിനിടെ പ്രതീക്ഷ നല്‍കി മഴ ശക്തിപ്രാപിക്കാന്‍ പോകുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ബുധനാഴ്ചവരെ ഉയര്‍ന്ന താപനില (സാധാരണയെക്കാള്‍ 3 മുതല്‍ 4 …

എംഡിഎംഎയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് പിടിയില്‍; സ്റ്റേഷനിലേക്ക് പോയത് പിണങ്ങിപ്പോയ ഭാര്യയെ അന്വേഷിച്ച്

കൊല്ലം: പിണങ്ങിപ്പോയ ഭാര്യയെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവില്‍ നിന്ന് എംഡിഎംഎ പിടികൂടി. ആറ്റിങ്ങല്‍ സ്വദേശി സനില്‍കുമാറിന്റെ കയ്യില്‍ നിന്നാണ് ഒരുഗ്രാം എംഡിഎംഎ പിടികൂടിയത്.ഭാര്യയുടെ സഹോദരിയുടെ മരണ വിവരമറിഞ്ഞ് കൊല്ലം ചാത്തന്നൂരിലെത്തിയതായിരുന്നു ഇവര്‍. അവിടെ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിനിടെ സനില്‍ ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍ പോകുന്നത് കണ്ട് പിന്നാലെ സുനിലും ഇറങ്ങി. തന്നെ പിന്തുടരുന്നുണ്ടെന്നും വീണ്ടും മര്‍ദ്ദിക്കാന്‍ സാധ്യതയുണ്ടെന്നും മനസിലാക്കിയ യുവതി നേരെ ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പിന്നാലെ …

യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ആറുമാസത്തിന് ശേഷം കേസെടുത്ത് പൊലീസ്

കണ്ണൂര്‍: കൂത്തുപറമ്പ് പാതിരിയാട് സ്വദേശിനിയായ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനമെന്ന കുടുംബത്തിന്റെ പരാതിയിലാണ് കൂത്തുപറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മരണം നടന്ന് ആറുമാസത്തിന് ശേഷം ആണ് പൊലീസ് നടപടി വരുന്നത്. കഴിഞ്ഞ മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് പാതിരിയാട് സ്വദേശിനി ജ്യോതിഷ(26)യെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിലാണ് ഭര്‍ത്താവ് സജില്‍, അമ്മ ചന്ദ്രി, സഹോദരി ജൂന എന്നിവര്‍ക്കെതിരെ പൊലീസ് …

ഇടുക്കി മുന്‍ എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജോസ് കുറ്റിയാനി അന്തരിച്ചു

ഇടുക്കി: മുന്‍ എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജോസ് കുറ്റിയാനി അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം പിന്നീട്. തൊടുപുഴ സ്വദേശിയാണ്. ഇടുക്കി ഡി.സി.സിയുടെ പ്രഥമ പ്രസിഡന്റും എ.ഐ.സി.സി മുന്‍ അംഗവുമായിരുന്നു. ഏഴാം കേരള നിയമസഭയില്‍ ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം എം.എല്‍.എ ആയത്. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും എന്‍.സി.പി പിന്തുണയോടെ ലോക്‌സഭയിലേക്ക് സ്വതന്ത്ര …

കയ്പമംഗലത്തെ വാഹനാപകടം; വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി ഫോറന്‍സിക്‌ റിപ്പോര്‍ട്ട്

തൃശൂര്‍: ദേശീയപാത കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ എട്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ലഹരി ഉപയോഗം അപകടത്തിന് കാരണമായതായി സൂചന. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ഫോറന്‍സിക്‌ പരിശോധനയിലാണ് വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.മരിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ അമിത വേഗതയില്‍ സഞ്ചരിച്ചിരുന്നുവെന്നാണ് നിഗമനം. കൂടുതല്‍ പരിശോധനയ്ക്കായി രക്തസാംപിളുകള്‍ എറണാകുളം കാക്കനാട്ടെ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലേക്ക് അയച്ചു. മറ്റു രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കും. രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതുകൊണ്ടുമാത്രം അതാണ് അപകടത്തിന്റെ …

കോണ്‍ഗ്രസ് നേതാവും മുന്‍ ചിറ്റൂര്‍ എംഎല്‍എയുമായ കെ അച്ച്യുതന്‍ അന്തരിച്ചു

പാലക്കാട്: മുന്‍ ചിറ്റൂര്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. അച്യുതന്‍ അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ആലത്തൂരിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.ചിറ്റൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീര്‍ഘകാലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായി പ്രവര്‍ത്തിച്ചു.കര്‍ഷകന്‍, സഹകരണ പ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. തത്തമംഗലം സര്‍വീസ് സഹകരണ …

ലോട്ടറിയില്‍ സമഗ്രമാറ്റം വരുന്നു; സമ്മാനങ്ങള്‍ കൂട്ടും, ഏജന്റുമാരുടെ കമ്മിഷനും വര്‍ധിപ്പിക്കും, കൂടുതല്‍ വിവരങ്ങള്‍ അറിയാം

കൊച്ചി: കേരള ലോട്ടറി മേഖലയില്‍ സമഗ്രമാറ്റം വരുന്നു. ലോട്ടറി ഏജന്റുമാരുടെ കമ്മിഷന്‍ വര്‍ധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമുണ്ട്. രണ്ടുമാസത്തിനകം ഇതിന്റെ രൂപരേഖയാകും. ലോട്ടറി ഏജന്റുമാരുടെ സംഘടനകളും തൊഴിലാളികളും ഉയര്‍ത്തിയ ആവശ്യം മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ ലോട്ടറിയില്‍ മാറ്റം വരുത്തുന്നത്. നേരത്തേ ലോട്ടറി ഏജന്റുമാരുടെ കമ്മിഷന്‍ തുക 12 ശതമാനമായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ അത് 10 ശതമാനമാക്കി കുറച്ചിരുന്നു. ജി.എസ്.ടി. നിരക്ക് 28-ല്‍നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തിയതോടെയാണിത്. നടന്നു വില്‍പന നടത്തുന്ന സാധാരണ തൊഴിലാളികള്‍ക്ക് ടിക്കറ്റുവിറ്റാല്‍ കിട്ടുന്ന …

ഭവാനിപ്പുഴയോരത്ത് ചാക്കില്‍ കണ്ടെത്തിയ മൃതദേഹം യുവതിയുടെയും മകളുടേയും; കൊലയ്ക്ക് കാരണമായത് സംശയം, പ്രതിയായ ഭര്‍ത്താവ് ഒളിവില്‍

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയില്‍ ചാക്കുകളില്‍ കണ്ടെത്തിയ മൃതദേഹം യുവതിയുടെയും മകളുടേയുമാണെന്ന് കണ്ടെത്തി. മരിച്ചത് ഇതരസംസ്ഥാന തൊഴിലാളിയും മകളുമാണെന്നാണ് സംശയം. പ്രതിയായ ഭര്‍ത്താവ് സംസ്ഥാനം വിട്ടെന്നാണ് വിവരം. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാള്‍ തോട്ടം തൊഴിലാളിയാണ്. കോട്ടത്തറ ഭാഗത്തെ കടയില്‍നിന്നാണു പ്രതി ചാക്ക് വാങ്ങിയതെന്ന വിവരം ലഭിച്ചിട്ടുണ്ട്. ചാക്കിലെ എഴുത്തുകളില്‍ നിന്നാണ് ഇത് വ്യക്തമായത്. ഞായറാഴ്ച ഉച്ചയോടെ പശുവിനെ മേയ്ക്കാന്‍ പോയവരാണ് ചാക്ക് കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മൃതദേഹങ്ങള്‍ …

നീലേശ്വരത്ത് നാലുപേരെ കടിച്ച തെരുവ് നായ ചത്ത നിലയില്‍; കടിയേറ്റവര്‍ ചികില്‍സയില്‍, പ്രദേശത്ത് നായ ശല്യം രൂക്ഷമെന്ന് നാട്ടുകാര്‍

കാസര്‍കോട്: നീലേശ്വര നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ നാലുപേരെ കടിച്ച് ഭീതിപരത്തിയ തെരുവ് നായയെ ചത്തനിലയില്‍ കണ്ടെത്തി. നായയുടെ കടിയേറ്റ കരുവാച്ചേരിയിലെ മീന (52) അച്ചാംതുരുത്തിയിലെ ബേബി (50), കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിന് സമീപത്തെ പിസി ജോണി (75), രാമരത്തെ സുശീല(59) എന്നിവര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ടാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാവിലെ ചത്ത നിലയില്‍ കണ്ടെത്തിയ നായയ്ക്ക് പേ ഉണ്ടെന്നാണ് സംശയിക്കുന്നത്. നീലേശ്വരം നഗരസഭയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ ആനച്ചാല്‍, കടിഞിമൂല, …

സി പി എം നേതാവും പനത്തടി, കിനാനൂർ- കരിന്തളം പഞ്ചായത്തുകളിലെ മുൻ അംഗവുമായിരുന്ന കെ ശ്രീധരൻ അന്തരിച്ചു, അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു

പാണത്തൂർ: സി പി എം നേതാവും പനത്തടി, കിനാനൂർ കരിന്തളം പഞ്ചായത്തുകളിലെ മുൻ അംഗവുമായിരുന്നപാണത്തൂർ നെല്ലിക്കുന്ന് സ്വദേശിയും നിലവിൽ ചോയ്യങ്കോട് താമസക്കാരനുമായ ശ്രീധരൻ (48) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.രോഗം കൂടുതലായതിനാൽ തിങ്കളാഴ്ച രാവിലെ ചോയ്യങ്കോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ട് പോകവേ മരണപ്പെട്ടു.ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നാട്ടുകാർ സമിതി രൂപീകരിച്ചു പ്രവർത്തിച്ചുവന്നിരുന്നു. രണ്ടുതവണ പനത്തടി പഞ്ചായത്തിലും ഒരുതവണ കരിന്തളം പഞ്ചായത്തിലും മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്. സി പിഎം നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി, പാണത്തൂർ …

സംവിധായകൻ ആർ. ശരത് അന്തരിച്ചു

കൊച്ചി: മലയാള സിനിമ സംവിധായകൻ ആർ. ശരത് അന്തരിച്ചു. 63വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സായാഹ്നം, ശീലാബതി, സ്വയംപറുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങളുടെ സംവിധായകനാണ്. അദ്ദേഹത്തിന്റെ ‘സായാഹ്നം’ എന്ന ചിത്രം വിവിധ വിഭാഗങ്ങളിലായി ഏഴ് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു ഡോക്യുമെന്ററി സംവിധായകനായിട്ടാണ് സിനിമാ ജീവിതത്തിന് ശരത് തുടക്കം കുറിച്ചത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. സാംസ്കാരിക വകുപ്പിന് കീഴിൽ എം.പി.സി.സി ഡയറക്ടറായും ഭാരത് ഭവൻ …

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശിനി ദേവികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല; ജപ്പാനിൽ തന്നെ സംസ്കരിക്കും

കണ്ണൂർ: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി ദേവികയുടെ മൃതദേഹം ജപ്പാനിൽ തന്നെ സംസ്കരിക്കും. ഈ മാസം രണ്ടിന് രാത്രി പത്തരയോടെയാണ് ഗിഫുവിൽ കണ്ണൂർ ഇരിക്കൂർ പടിയൂർ സ്വദേശിനിയായ ദേവികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ചിന്നി ചിതറിയ നിലയിലായിരുന്നു. യുവതി ജീവനൊടുക്കയതാണെന്നാണ് പ്രാഥമിക നിഗമം. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ആറുമാസം മുമ്പാണ് ജപ്പാനിൽ നഴ്സിങ് കെയർ വിസയിൽ എത്തിയത്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കുടുംബം …

സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് വർദ്ധിക്കും. താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂടുകൂടാന്‍ കാരണം. അതേസയമം ഇപ്പോഴത്തെത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.ഞായറാഴ്ച സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരില്‍ രേഖപ്പെടുത്തി. 4.4 ഡിഗ്രി കൂടുതലാണിത്. കോട്ടയം 35, തൃശൂര്‍, പാലക്കാട് 34.3 എന്നിവിടങ്ങളിലും കൂടുതല്‍ ചൂട് അനുഭവപ്പെട്ടു.ഉയർന്ന ചൂട് സൂര്യാഘാതം, …

അഭിനയത്തിന്റെ മെഗാവിസ്‌മയം മമ്മൂട്ടിക്ക്‌ ഇന്ന്‌ 75, പിറന്നാൾ സമ്മാനമായി രണ്ടു ചിത്രങ്ങൾ

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ 75-ാം പിറന്നാൾ ആണിന്ന്. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സഹപ്രവർത്തകരും ആരാധകരും. അഞ്ചു പതിറ്റാണ്ടിലേറെ അഭിനയരംഗത്ത്‌ സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ‘ലുക്ക്‌’ എല്ലായ്‌പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. എന്നാല്‍ അതിലും പ്രധാനമാണ് അദ്ദേഹത്തിനു അഭിനയത്തോടുള്ള ആര്‍ജ്ജവം.സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ജേര്‍ണലിസ്റ്റായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ഒരേ സിനിമയിൽ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം .​ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകൾക്ക് നേരെ യു.എസും ഇറാനും പരസ്പരം ആക്രമണം ശക്തമാക്കി. കടലിലെ സംഘർഷങ്ങളിൽ നിരവധി എണ്ണ ടാങ്കറുകൾ തകർക്കപ്പെട്ടു. ​ഇറാന്റെ മുന്നറിയിപ്പ്: തങ്ങളുടെ രാജ്യത്തിനെതിരെ വീണ്ടും ആക്രമണമുണ്ടായാൽ അതിശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ​റഷ്യ – യുക്രെയ്ൻ യുദ്ധം​താൽക്കാലിക വെടിനിർത്തൽ: യു.എസ് പ്രതിനിധികൾ മോസ്കോയിലെത്തിയതിന് പിന്നാലെ യുക്രെയ്നെതിരായ ആക്രമണം മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഉത്തരവിട്ടു. ഐക്യരാഷ്ട്രസഭ പുതിയ ലോക ഭൂപട …

കാസർകോട് ഗവ. കോളേജിലെ മുൻ  ജീവനക്കാരി ടി രമണി അന്തരിച്ചു

കാസർകോട്: കാസർഗോഡ് ഗവൺമെന്റ് കോളേജിലെ മുൻ ജീവനക്കാരി വിദ്യാനഗർ ചിൻമയാകോളനി സോപാനത്തിൽ  ടി രമണി (74) അന്തരിച്ചു. ഭർത്താവ്: എ സി നാരായണൻ (റിട്ട. ഗവണ്മെന്റ് കോളേജ്, കാസർകോട് ). മക്കൾ:  മഹേന്ദ്രൻ (ഖത്തർ ), രനീഷ് ( ബംഗളൂരു). മരുമക്കൾ: രമ്യ ( ഖത്തർ ), അമൃത ( ബംഗളൂരു  ).

ഛർദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു, പരിശോധനയിൽ ഗർഭിണി; 15 കാരിയുടെ സഹപാഠിക്കെതിരെ പോക്സോ കേസ്

കാസർകോട്: പീഡനത്തിനിരയായ 15 കാരി ഗർഭിണിയായ സംഭവത്തിൽ ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ 15 കാരനെതിരെപോക്സോ കേസെടുത്തു. ഛർദിയെ തുടർന്നാണ് വിദ്യാർത്ഥിനിയെ മാതാവ് കാസർകോട്ടെ ഒരു ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ പെൺകുട്ടി ഒരുമാസം ഗർഭിണിയാണെന്ന് ഡോക്ടർ അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിലാണ് ബേഡകം പൊലീസ് കേസെടുത്തത്. സ്റ്റേഷൻ പരിധിയിലെ ഒരു വാടക വീട്ടിൽ വച്ചാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ അടുത്ത സുഹൃത്താണ് പ്രതി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.