മാധ്യമ പ്രവര്‍ത്തകന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മലപ്പുറം: മാധ്യമ പ്രവര്‍ത്തകന്‍ ട്രെയിന്‍ തട്ടി മരിച്ചു. മാതൃഭൂമി ദിനപത്രത്തിന്റെ കുറ്റിപ്പുറം ലേഖകനും തവനൂര്‍ മാണൂര്‍ സ്വദേശിയുമായ സുരേഷ് ഇ നായര്‍(52) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ തിരുന്നാവായ റെയില്‍വേ സ്റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ദീപിക, മാധ്യമം തുടങ്ങിയ പത്രങ്ങളിലും പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വട്ടംകുളം പോസ്റ്റോഫീസ് ജീവനക്കാരന്‍ കൂടിയായ സുരേഷ് കേരള കാറ്ററേഴ്സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികൂടിയാണ്. രഞ്ചുഷയാണ് ഭാര്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ പഞ്ചായത്ത് ഓഫീസ് കാന്റീനിലെ മലിനജലം അയൽക്കാരുടെ വീട്ടുമുറ്റത്തും വഴിയിലും ; ദുർഗന്ധം കൊണ്ട് വീട്ടിലിരിക്കാനും മലിനജലം കൊണ്ട് പുറത്തിറങ്ങാനും കഴിയുന്നില്ലെന്ന് നാട്ടുകാർ
Scroll to top

You cannot copy content of this page