ചെറുവത്തൂര്‍: പൂരക്കളി കലാകാരനും ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവുമായ ചെറുവത്തൂര്‍ കാരിയിലെ മുനമ്പത്ത് രാഘവന് അന്തരിച്ചു. 85 വയസായിരുന്നു. പൂരക്കളി രംഗത്തെ മികച്ച ആചാര്യന്മാരില് ഒരാളായിരുന്നു. ഉത്തരകേരളത്തിന്റെ പാരമ്പര്യ കലാരൂപമായ പൂരക്കളിയിലും മറത്തുകളിയിലും ഏഴുപതിറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമായിരുന്നു. നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതീ ക്ഷേത്രത്തിലെ പൂരക്കളി കലാകാരനായിരുന്നു. കഴകത്തിലെ തെക്കരു ഭാഗത്തെ പ്രതിനിധീകരിച്ച് അരനൂറ്റാണ്ടിലധികമായി മറത്തുകളിക്ക് നേതൃത്വം നല്കിവന്നിരുന്നു. കലാരംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി 2012 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫോക് ലോര്‍ അവാര്‍ഡും, 2025 ല്‍ സാംസ്കാരിക വകുപ്പിന്റെ ഗുരുപൂജ അവാര്‍ഡും ലഭിച്ചിരുന്നു. ജാനകിയാണ് ഭാര്യ. മക്കള്‍: വിനോദ് കെ കെ, പ്രമോദ് കെ കെ, പ്രദീഷ് കെ കെ.







