പുത്തിഗെ: കേരളപ്പിറവി ദിനത്തില്‍ ലഹരിമുക്ത സന്ദേശമുയര്‍ത്തി നടത്തിയ കൂട്ടയോട്ടത്തോടെ പുത്തിഗെ പഞ്ചായത്തിലെ കേരളോത്സവത്തിന് തുടക്കമായി. കട്ടത്തടുക്കയില്‍ നിന്ന് മുഹിമ്മാത്ത് സ്‌കൂള്‍ ഗ്രൗണ്ട് വരെ തുഫാന്‍ വാരിയര്‍ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം ശ്രദ്ധേയമായി. കുമ്പള എസ്.ഐ വൈശാഖ് കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു. കേരളോത്സവ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഫിദ ഉജം പദവ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എസ്.ഐ വൈശാഖ് മുഖ്യാതിഥിയായി. ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, കബഡി, വടംവലി, ചെസ്, സ്റ്റേജ് കലാപരിപാടികള്‍ തുടങ്ങി വിവിധ മത്സരങ്ങളാണ് നവംബര്‍ 15 വരെ കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്. ചടങ്ങില്‍ ജനപ്രതിനിധികളായ സെക്കീന ഐഎ, അനിത, സതീഷ എച്ച് ആര്‍, ജുനൈദ് ഉറുമി, ബഷീര്‍ കൊട്ടൂടല്‍, മിസ്രിയ, പുഷ്പലത, എസ്.എ. അബ്ദുല്ല, ബി.എം. ഹമീദ്, ലളിത, മജീദ് എം എച് ,രൂപ വി റൈ, ലക്ഷ്മി ഭട്ട്, കോ-ഓര്‍ഡിനേറ്റര്‍ റഫീഖ് കുണ്ടാര്‍, മുഹിമ്മാത്ത് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാദിഖ്, പഞ്ചായത്ത് സെക്രട്ടറി സുധീഷ് സംബന്ധിച്ചു.







