കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 2,480 രൂപ കുറഞ്ഞ് 1,01,840 രൂപയിലാണ് ഇന്നത്തെ വ്യാപാരം തുടങ്ങിയത്. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലയിടിവുണ്ട്. ഗ്രാമിന് 250 രൂപ കുറഞ്ഞ് 10,420 രൂപയും പവന് 2,000 രൂപ കുറഞ്ഞ്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇതോടെ സ്വര്‍ണവില വീണ്ടും ഒരു ലക്ഷത്തിനു താഴെയെത്തും. മാര്‍ച്ചിലാണ് ഇതിനു മുന്‍പ് സ്വര്‍ണ വില ഒരുലക്ഷത്തിന് താഴെയത്തിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,11,040 രൂപയില്‍ നിന്ന് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഇടിഞ്ഞത് 9200 രൂപയാണ്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. രാജ്യാന്തര വിപണിയിലുണ്ടായ വന്‍ ഇടിവാണ് കേരളത്തിലും സ്വര്‍ണവിലയെ ബാധിച്ചത്. ടെക് ഓഹരികളിലെ വലിയ ഇടിവിനിടെ നഷ്ടം കുറയ്ക്കാന്‍ നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് പണമാക്കിയതാകാം വില താഴാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്.








