‘ഗായകനുമല്ല, കോടീശ്വരനുമല്ല, എന്നെ നന്നായി മനസിലാക്കുന്ന ഒരാൾ’; രണ്ടാം വിവാഹം ഉടനുണ്ടെന്ന് റിമി ടോമി

കൊച്ചി: താൻ രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന സന്തോഷ വാർത്ത പങ്കുവച്ച് ​ഗായിക റിമി ടോമി. യൂട്യൂബ് ചാനലിലൂടെയാണ് റിമിടോമിയുടെ വെളിപ്പെടുത്തൽ. ജീവിതത്തിലേക്ക് ഒരാൾ ഈ വർഷം കടന്നുവന്നുവെന്നും ആരാണ് എന്താണ് എന്നുള്ള കാര്യങ്ങളെല്ലാം പിന്നീട് പറയാമെന്നുമാണ് റിമി വീഡിയോയിൽ പറയുന്നത്. ഉടൻ തന്നെ വിവാഹമുണ്ടാവുമെന്ന് റിമി പറയുന്നു. ലൈഫിൽ എല്ലാം ഉണ്ടെങ്കിലും കുടുംബം എല്ലാത്തിനും കൂടെയുണ്ടെങ്കിലും പാട്നർ എന്ന വിടവ് നികത്താനാവില്ലെന്നും ഇപ്പോഴാ വിടവ് നികത്താനായി ഒരാൾ എത്തിയെന്നുമാണ് റിമി പറയുന്നത്. വരൻ ഗായകനോ സിനിമാ നടനോ കോടീശ്വരനോ ഒന്നുമല്ല. എന്‍റെ വൈബിന് പറ്റിയ എല്ലാത്തിനും കൂടെനിൽക്കുന്ന ഒരാൾ. നന്നായി ജീവിച്ച് കാണിക്കാം എന്നൊന്നും ഞാൻ പറയുന്നില്ല. എല്ലാത്തിനെയും പോസിറ്റീവായി കാണുന്നുണ്ടെങ്കിലും ജീവിതമല്ലേ, പ്രശ്നങ്ങൾ വരില്ലെന്ന് പറയാനാവില്ലെന്ന് ഗായിക പറയുന്നു. മൂന്ന് വർഷം മുൻപ് ഓൺലൈനിൽ മൊത്തം എന്റെ കല്യാണമായി എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ, ഞാനിതുപോലെ ഒരു വിഡിയോ ഇട്ടിരുന്നു. കല്യാണമായിട്ടില്ല, പലരും പലതും പറയും അതൊന്നും വിശ്വസിക്കരുത് എന്ന് പറഞ്ഞ് ഞാനൊരു വിഡിയോ ഇട്ടിരുന്നു. രണ്ടാമതൊരു വിവാഹം കഴിച്ചാൽ നിങ്ങൾക്ക് ഇഷ്ടമാകുമോ എന്ന് കാനഡയിൽ വച്ചൊരു വിഡിയോയിലൂടെ ഞാൻ ചോദിച്ചിരുന്നു. എല്ലാം ദൈവത്തിന്റെ കൈയിലാണ്. ശുഭാപ്തി വിശ്വാസത്തോടെയാണ് പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്’, അവർ കൂട്ടിച്ചേർത്തു. മീശമാധവൻ’ എന്ന ചിത്രത്തിൽ വിദ്യാസാഗർ സംഗീതം നൽകിയ ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്ന ഗാനത്തിലൂടെയാണ് റിമി പിന്നണി ഗായികയായത്. നടിയായും ടെലിവിഷൻ അവതാരകയായും റിമി തിളങ്ങി.
2008-ൽ റിമി വ്യവസായി റോയ്‌സിനെ വിവാഹം ചെയ്തു. നീണ്ട 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും 2019-ൽ നിയമപരമായി വിവാഹമോചനം നേടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ പഞ്ചായത്ത് ഓഫീസ് കാന്റീനിലെ മലിനജലം അയൽക്കാരുടെ വീട്ടുമുറ്റത്തും വഴിയിലും ; ദുർഗന്ധം കൊണ്ട് വീട്ടിലിരിക്കാനും മലിനജലം കൊണ്ട് പുറത്തിറങ്ങാനും കഴിയുന്നില്ലെന്ന് നാട്ടുകാർ
Scroll to top

You cannot copy content of this page