വയനാട് മീനങ്ങാടി സ്കൂള്‍ വിനോദയാത്ര വിവാദം: പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി

കല്പറ്റ: വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തില്‍ പ്രിന്‍സിപ്പലിന് സ്ഥലം മാറ്റം. ഷിവി കൃഷ്ണനെ വടുവഞ്ചാല്‍ സ്കൂളിലേക്ക് സ്ഥലംമാറ്റി. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ചയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആരോപണം നേരിട്ട പിടിഎ പ്രസിഡന്‍റിനെ മാറ്റാനും നിര്‍ദേശമുണ്ട്. വിനോദയാത്ര ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് നടപടി. ആര്‍ആര്‍ഡിയിൽ നിന്ന് അനുമതി തേടിയില്ലെന്നും മൂന്നുദിവസം നടത്തേണ്ട യാത്ര 5 ദിവസം വരെ നീട്ടിയെന്നും പറയുന്നു. സംഭവത്തില്‍ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഹൈദരാബാദ് പഠനയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാർഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. വിദ്യാർത്ഥികളും പ്രിൻസിപ്പലും പിടിഎ പ്രസിഡണ്ടും വിനോദയാത്രയ്ക്കിടെ മദ്യപിച്ചതായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന്
മീനങ്ങാടി സ്കൂളിനു മുന്നിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. മദ്യപിച്ചെന്ന് ആരോപിച്ച് രക്ഷിതാക്കൾ അടക്കം വിനോദ യാത്ര കഴിഞ്ഞ് വന്ന പ്രിൻസിപ്പലിനെ തടഞ്ഞിരുന്നു. പിന്നാലെ പൊലീസ് നടത്തിയ വൈദ്യപരിശോധനയിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് വ്യക്തമായി. സത്യം തെളിഞ്ഞെന്നും തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഷിവി കൃഷ്ണൻ പറഞ്ഞു. എനിക്കെതിരെ നടന്ന ഈ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികളെക്കുറിച്ച് ഞാൻ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാർഥികളും പ്രിൻസിപ്പലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ശനിയാഴ്ച വൈകുന്നേരം ആണ് സ്ഥലംമാറ്റ ഓർഡർ വന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ പഞ്ചായത്ത് ഓഫീസ് കാന്റീനിലെ മലിനജലം അയൽക്കാരുടെ വീട്ടുമുറ്റത്തും വഴിയിലും ; ദുർഗന്ധം കൊണ്ട് വീട്ടിലിരിക്കാനും മലിനജലം കൊണ്ട് പുറത്തിറങ്ങാനും കഴിയുന്നില്ലെന്ന് നാട്ടുകാർ
Scroll to top

You cannot copy content of this page