പാണത്തൂര്‍ പരിയാരം പുലി ഭീതിയില്‍; വനംവകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു

കാസര്‍കോട്: ജനവാസമേഖലയില്‍ പുലി ഇറങ്ങിയ വിവരത്തെ തുടര്‍ന്ന് പാണത്തൂര്‍ പരിയാരത്ത് വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ചൊവ്വാഴ്ചയാണ് പരിയാരത്തെ നാരായണന്റെ വീട്ടുമുറ്റത്ത് ചങ്ങലയില്‍ കെട്ടിയിട്ട നായയെ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വളര്‍ത്തുനായയെ പുലിയാണ് കൊന്നു തിന്നതെന്ന സംശയത്തെ തുടര്‍ന്നാണ് വനംവകുപ്പ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചത്. മൂന്നുദിവസം മുമ്പ് പ്രദേശത്ത് ഒരു പുലിയെ റബര്‍ തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയില്ല. കൂടുതല്‍ പരിശോധനയ്ക്കായി സാംപിളുകള്‍ വയനാട്ടിലെയും കോഴിക്കോട്ടെയും ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. …

മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്ത് അന്തരിച്ചു

കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ജിജോ ജോണ്‍ പുത്തേഴത്ത് (54) അന്തരിച്ചു. ഒട്ടേറെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവര്‍ത്തകനാണ് ജിജോ. 2015 ലെ രാംനാഥ് ഗോയങ്ക പുരസ്‌കാരം നേടിയിരുന്നു. കേരള പ്രസ് അക്കാദമിയില്‍ നിന്നു ജേണലിസം പഠനം പൂര്‍ത്തിയാക്കിയ ജിജോ പിന്നീട് മനോരമയില്‍ ചേരുകയായിരുന്നു. പറവൂര്‍ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചിയില്‍ ‘സര്‍വശിക്ഷ കേരള’ത്തില്‍ അധ്യാപികയായ രമ്യ ജോസഫാണു ഭാര്യ. മക്കള്‍: അനന്യ ജിജോ, ജൊഹാന്‍ ജോസഫ് ജോണ്‍.

ഷിറിയ പുഴയില്‍ യുവാവിനെ കാണാതായ സംഭവം; മൂന്നാംദിവസവും തിരച്ചില്‍ തുടങ്ങി, ഇബ്രാഹിമിന്റെ വീട്ടില്‍ ഫിഷറീസ് മന്ത്രി എത്തി

കാസര്‍കോട്: ഷിറിയ പുഴയില്‍ പൊലീസിനെ കണ്ട് തോണിയില്‍ നിന്ന് പുഴയില്‍ ചാടി കാണാതായ യുവാവിനായുള്ള തിരിച്ചില്‍ മൂന്നാം ദിവസവും തുടങ്ങി. ആരിക്കാടി സ്വദേശി ഇബ്രാഹീമി(35)നെയാണ് കാണാതായത്. കുമ്പള പൊലീസും തീരദേശ പൊലീസും മല്‍സ്യത്തൊഴിലാളികളുമാണ് തിരിച്ചില്‍ നടത്തുന്നത്. ഫിഷറീസിന്റെ രണ്ടുബോട്ടുകളും സ്‌കൂബ ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്. കടല്‍ ഭാഗത്തും ബുധനാഴ്ച തിരച്ചില്‍ നടത്തും. അതിനിടെ ഫിഷറീസ് മന്ത്രി വിഇ അബ്ദുല്‍ ഗഫൂര്‍ കാണാതായ ഇബ്രാഹിമിന്റെ വീട് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ട് സമാശ്വസിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം …

കാസര്‍കോട് പെരിയ വില്ലാരംപതി സ്വദേശി ആസ്‌ട്രേലിയയില്‍ മരിച്ചു

കാസര്‍കോട്: പെരിയ വില്ലാരംപതി സ്വദേശി ആസ്‌ട്രേലിയയില്‍ മരിച്ചു. പ്രശാന്ത് തലച്ചിറ എന്ന ലാലന്‍(51) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ആസ്‌ട്രേലിയ കെയ്ന്‍സില്‍ തന്നെ നടക്കും. കഴിഞ്ഞ 15 വര്‍ഷമായി കുടുംബ സമേതം ആസ്‌ട്രേലിയയില്‍ താമസിച്ചുവരികയായിരുന്നു. പരേതനായ ടിടി തോമസിന്റെയും മോളിയുടെയും മകനാണ്. നഴ്‌സായ റീനയാണ് ഭാര്യ. വിദ്യാര്‍ഥികളായ ക്രിസ് തോമസ്, റാന്‍ തോമസ് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: നിഷ ടി തോമസ്, ദിലീപ് ടി തോമസ്.

മുംബൈ വിദ്യാവിഹാര്‍ യൂണിവേഴ്സിറ്റിയുടെ എം.എ പരീക്ഷയില്‍ നീലേശ്വരം സ്വദേശിനിക്ക് സ്വര്‍ണമെഡലോടെ ഒന്നാം റാങ്ക്

നീലേശ്വരം: മുംബൈ സോമയ്യ വിദ്യാവിഹാര്‍ യൂണിവേഴ്സിറ്റിയുടെ എം.എ. ആന്‍ഷ്യന്റ് ഇന്ത്യന്‍ ഹിസ്റ്ററി കള്‍ച്ചര്‍ ആന്റ് ആര്‍ക്കിയോളജി പരീക്ഷയില്‍ നീലേശ്വരം സ്വദേശിനിക്ക് സ്വര്‍ണമെഡലോടെ ഒന്നാം റാങ്ക്. പടിഞ്ഞാറ്റംകൊഴുവലിലെ അനാമിക ജയരാജാണ് നാടിന്നഭിമാനമായത്. കെ.ജെ. സോമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ധര്‍മ സ്റ്റഡീസിലെ വിദ്യാര്‍ഥിനിയായ അനാമിക പ്രവാസിയായ വേങ്ങയില്‍ മഠത്തില്‍ ജയരാജ് നമ്പ്യാരുടെയും കെ.പി.ബി നിധി ലിമിറ്റഡ് റീജിയണല്‍ മാനേജര്‍ ജയന്തി ജയരാജിന്റെയും മകളാണ്. 26 ന് മുംബൈയില്‍ നടക്കുന്ന അഞ്ചാമത് കോണ്‍വോക്കേഷനില്‍ സ്വര്‍ണമെഡല്‍ സമ്മാനിക്കും. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബി.എ. …

ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി രാകേഷ് മേത്ത വീട്ടില്‍ മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ (74) താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച നോയിഡയിലെ വാടകവീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്കാണ് ഇവിടെ താമസം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് പൊലീസ് ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാനസിക-ശാരീരിക ബുദ്ധിമുട്ടുകളാണ് ഈ കടുത്ത തീരുമാനത്തിന് പിന്നില്‍ എന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.ഭാര്യ മകനും മകളുമൊത്ത് അവരുടെ ഡെറാഡൂണിലെ വീട്ടിലാണ് താമസിക്കുന്നത്. ഞായറാഴ്ച ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ സമുച്ചയത്തിലെ …

കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി ഈ വിദ്യാര്‍ഥികള്‍

കാസര്‍കോട്: കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ നല്‍കി രാജപുരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ അശ്വജിത്ത്, അശ്വന്‍ രാജ് എന്നിവരാണ് സത്യസന്ധതയുടെയും നന്മയുടെയും മാതൃക തീര്‍ത്ത് നാടിന് അഭിമാനമായത്.ജി.പി.എം.എച്ച് ബോയ്‌സ് ഹോസ്റ്റലില്‍ താമസിക്കുന്ന ഇവര്‍, രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് വഴിയില്‍ നിന്ന് പണം കളഞ്ഞു കിട്ടിയത്. ഒരു നിമിഷം പോലും ആലോചിക്കാതെ ഇരുവരും പണം സുരക്ഷിതമായി രാജപുരം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട രാജപുരം പാലങ്കല്ല് …

പിലിക്കോട് ഉപതിരഞ്ഞെടുപ്പ്; ഇരുമുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, പത്രിക ഇന്ന് സമർപ്പിക്കും

കാസർകോട്: പിലിക്കോട് പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഇരുമുന്നണികളും സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. എൽ.ഡി.എഫ്. സ്ഥാനാർഥിയാ യി മുൻ ഗ്രാമപ്പഞ്ചായത്തംഗം ടി. ഓമനയും യു.ഡി.എഫ് സ്ഥനാർ ഥിയായി പടുവളത്തിലെ കെ. സന്ധ്യയും മത്സരിക്കും. ബുധ നാഴ്ച രാവിലെ ഇരുവരും പത്രിക സമർപ്പിക്കും. വറക്കോട്ട് വയൽ ഇ.കെ. നായനാർ സ്മാരക മന്ദിര ത്തിൽ ചേർന്ന എൽ.ഡി.എഫ്. കൺവെൻഷനിലാണ് സ്ഥാനാർ ഥിയെ പ്രഖ്യാപിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി. പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ടി.ടി.വി. കുഞ്ഞിരാമൻ അധ്യക്ഷനായി. …

പത്തുവയസ്സുകാരായ ആണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; മതപഠനം നടത്താനെത്തിയ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മതപഠനത്തിനെത്തിയ പത്തുവയസ്സുകാരായ രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം സ്വദേശിയും ഷനീജ മന്‍സിലില്‍ താമസക്കാരനുമായ എന്‍. ഇസ്മായില്‍ (58) ആണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 24-നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തെ ഒരു മദ്രസയില്‍ മതപഠനത്തിനായി എത്തിയ കുട്ടികളെ അധ്യാപകനായ ഇസ്മായില്‍ ക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു.പീഡനത്തിനിരയായ കുട്ടികള്‍ വീട്ടിലെത്തിയ ശേഷം മാതാപിതാക്കളോട് വിവരങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ വലിയതുറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.കുട്ടികളുടെ …

ചെറുവത്തൂർ സബ് ജില്ലാ കായിക മേള; ലോഗോ പ്രകാശനം ചെയ്തു

ചെറുവത്തൂർ: ഒക്ടോബർ 7,8,9,10 തീയ്യതികളിലായി ചീമേനി ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ നടക്കുന്ന ചെറുവത്തൂർ ഉപജില്ലാ സ്‌കൂൾ കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു. സിനിമാ നടൻ ഉണ്ണിരാജ് ചെറുവത്തൂർ പ്രകാശന കർമം നിർവ്വഹിച്ചു. ചടങ്ങിൽ കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എംപിവി ജാനകി വിശിഷ്ടാതിഥിയായി. പ്രചരണ കമ്മറ്റി ചെയർമാൻ അഡ്വ. വിനോദ് ചീമേനി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ജി സുനിൽ കുമാർ, ഹെഡ്മാമാസ്റ്റർ കെ.എ ശങ്കരൻമാസ്റ്റർ, പി ടി എ പ്രസിഡണ്ട് എ …

ഭവാനിപ്പുഴയിലെ മൃതദേഹം; കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിലെ പ്രതി പൊലീസ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി പ്രോവത് ദാസ് ആണ് അറസ്റ്റിലായത്. പശ്ചിമബം​ഗാളിലെത്തിയ പ്രത്യേക അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അതേസമയം കൊലപ്പെടുത്തിയത് തന്റെ ഭാര്യയെയും മകളെയുമല്ല എന്നാണ് പ്രതിയുടെ ഞെട്ടിപ്പിക്കുന്ന മൊഴി. രണ്ടുമാസം മുമ്പാണ് കൊല്ലപ്പെട്ട യുവതിയെ പരിചയപ്പെട്ടതെന്ന് പ്രതി വെളിപ്പെടുത്തി. പശ്ചിമബംഗാൾ സ്വദേശികളായ പ്രണിത (25), ജോഹിത (4) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന് കൊല്ലപ്പെട്ടവരെ തിരിച്ചറിയാൻ സാധിച്ചത്.അട്ടപ്പാടിയില്‍ …

ഇന്നത്തെ പ്രധാന വാർത്തകൾ

ഹോർമുസ് കടലിടുക്കിലും പശ്ചിമേഷ്യൻ മേഖലയിലും അമേരിക്കയും ഇറാനും തമ്മിലുള്ള നിഴൽയുദ്ധവും വ്യോമാക്രമണങ്ങളും കടുക്കുന്നു. തന്ത്രപ്രധാനമായ ഈ കപ്പൽപ്പാതയിലെ സുരക്ഷ സംബന്ധിച്ച് ആഗോള തലത്തിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ​സൗദിക്ക് നേരെ ഹൂതി ആക്രമണം: സൗദി അറേബ്യയിലെ വിവിധ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തിൽ നിരവധി പൗരന്മാർക്ക് പരിക്കേറ്റു. ഇതിനെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചു. ​ഗസ്സയിലെ ആക്രമണം: ഇസ്രായേൽ സൈന്യം ഗസ്സയിൽ തുടരുന്ന വ്യോമാക്രമണങ്ങളിൽ സാധാരണക്കാരടക്കം നിരവധി പേർ കൊല്ലപ്പെടുന്നത് തുടരുന്നു. ​സാമ്പത്തിക …

ഇന്നത്തെ പ്രധാന വാർത്തകൾ

​ പശ്ചിമേഷ്യയിൽ യു.എസ് – ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു. ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണ ഭീഷണിയുള്ളതിനാൽ അതുവഴിയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതം വൻതോതിൽ കുറഞ്ഞു. ഒമാൻ തീരത്തിന് സമീപം ആക്രമണത്തിനിരയായ സൗദി ടാങ്കറിലെ 16 ജീവനക്കാരെ ഒമാൻ നേവി സുരക്ഷിതമായി ഒഴിപ്പിച്ചു. തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു. ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രായേൽ ലംഘിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. ​അമേരിക്കയിലെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ വിമാനം …

ഷിറിയ പുഴയിൽ റെയ്ഡിന് എത്തിയ പൊലീസിനെ കണ്ട് മണൽ കടത്തുകാർ തോണി ഉപേക്ഷിച്ചു പുഴയിൽ ചാടി, രണ്ടുപേർ രക്ഷപ്പെട്ടു, ഒരാളെ കാണാതായി, തിരച്ചിൽ തുടങ്ങി

കാസർകോട്: ഷിറിയ പുഴയിൽ റെയ്ഡിന് എത്തിയ കോസ്റ്റൽ പൊലീസിനെ കണ്ട് മണൽക്കടത്തുകാർ തോണി ഉപേക്ഷിച്ച് പുഴയിൽ ചാടി. രണ്ടുപേർ രക്ഷപ്പെട്ടു. ഒരാളെ കാണാതായി. ആരിക്കാടി കടവത്ത് സ്വദേശി ഇബ്രാഹിമി(26)നെയാണ് കാണാതായത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വിവരത്തെ തുടർന്ന് നാട്ടുകാരും പൊലീസും തിരച്ചിൽ ആരംഭിച്ചു.

സഅദിയ്യ ഗ്രാന്റ് മസ്ജിദ്കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു

കാസർകോട്: തെന്നിന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ ജാമിഅ സഅദിയ്യ ക്യാമ്പസില്‍ പുതുക്കിപ്പണിത ‘ജാമിഉ ഹബീബ് ഉസ്മാന്‍’ ഗ്രാന്റ് മസ്ജിദ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ വഖ്ഫ് കര്‍മ്മം നിര്‍വ്വിഹിച്ചു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ബുഖാരി പ്രാര്‍ത്ഥന നടത്തി. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി മെമന്റോ സമര്‍പ്പിച്ചു. എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രഭാഷണം നടത്തി. കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ എകെഎം …

തൊടുപുഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ടുതൊഴിലാളികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

തൊടുപുഴ: കെട്ടിടം തകര്‍ന്ന് വീണ് രണ്ടുതൊഴിലാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. കോതമംഗലം മാവിനപ്പള്ളി സ്വദേശികളായ അനൂപ്, ജോയി എന്നീ തൊഴിലാളികളാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് തൊടുപുഴ മുതലക്കോടത്ത് ആണ് അപകടം നടന്നത്. പഴയകെട്ടിടം പൊളിക്കുന്നതിനിടയിലാണ് സണ്‍ഷേഡിന്റെ ഭാഗവും സ്ലാബുകളുമാണ് തകര്‍ന്ന് വീണത്. തകര്‍ന്നുവീണ കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ പെട്ട ആളുകളാണ് മരിച്ചത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.തൊടുപുഴ അഗ്നി രക്ഷ സേന എത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വൃദ്ധരായ പുരോഹിതന്മാരെ …

കുന്നംകുളത്ത് കുഞ്ഞടക്കം മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍; മദ്യലഹരിയിലാണ് യുവാവ് കാര്‍ ഓടിച്ചതെന്ന് പൊലീസ്

തൃശൂര്‍: കുന്നംകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ കാര്‍ ഡ്രൈവര്‍ പിടിയില്‍. അര്‍ത്താറ്റ് സ്വദേശി ബെന്‍ എബി(31) ആണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. അപകട ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. കാര്‍ ഓടിക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നു ഇയാള്‍. കാറില്‍ അപകട സമയത്ത് നാലുപേരാണ് ഉണ്ടായിരുന്നത്. രണ്ടുപേര്‍ റിമാന്‍ഡില്‍ ആണ്. ശനിയാഴ്ച രാത്രി 11 മണിയോട് കൂടിയായിരുന്നു നാടിനെ നടുക്കിയ അപകടം. എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഷിഫ്‌ന ഇവരുടെ മകന്‍ മൂന്നു വയസുകാരനായ മകന്‍ എമില്‍ എന്നിവരാണ് …

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായകന്‍ ഡോ. കെ ജെ യേശുദാസ്; പഴയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ച് ഗാനഗന്ധര്‍വന്‍

മഹാനടന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായകന്‍ ഡോ. കെ ജെ യേശുദാസ്. ആശംസയോടൊപ്പം യേശുദാസ് മമ്മൂട്ടിയോടൊപ്പം ചിത്രവും പങ്കുവച്ചിട്ടുണ്ട്.പുഞ്ചിരിച്ച് നില്‍ക്കുന്ന യേശുദാസും യേശുദാസിന്റെ താടിയില്‍ കൈവച്ച് ക്യാമറ ലെന്‍സിലൂടെ നോക്കുന്ന മമ്മൂട്ടിയുമാണ് ചിത്രത്തിലുള്ളത്. ഫേസ്ബുക്കിലൂടെയാണ് പഴയ ചിത്രം ഗാനഗന്ധര്‍വന്‍ പങ്കുവച്ചിരിക്കുന്നത്. യേശുദാസിന്റെ ആശംസയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഫോട്ടോഗ്രഫിയോട് കമ്പമുള്ള ആളാണ് മമ്മൂട്ടി. അതിനാല്‍ മമ്മൂട്ടി യേശുദാസിനോട് പോസ് ചെയ്യാന്‍ നിര്‍ദേശം നല്‍കുന്ന തരത്തിലുള്ള ഈ ചിത്രത്തിനും കൗതുകമുണ്ട്. മലയാള ചലച്ചിത്രരംഗത്തെ രണ്ട് വിസ്മയങ്ങളാണ് …