ഒരു വീട്ടിലെ മൂന്നുപേര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

കോട്ടയം: ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി എസ്.ബി. കോളേജിന് സമീപം കരിങ്കട വീട്ടില്‍ താമസിക്കുന്ന സാജു ആന്റണി (64), ഭാര്യ അനു (59), മകന്‍ സബിന്‍ (34) എന്നിവരാണ് മരിച്ചത്. സാജുവിന്റെയും അനുവിന്റെയും മൃതദേഹങ്ങള്‍ ഒരു മുറിയിലും സബിന്റെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടത്. കടുത്ത സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്നാണ് കുടുംബം ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ ഇവരെ വീടിന് പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസികളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ജനലിലൂടെ പരിശോധിച്ചപ്പോഴാണ് വീട്ടുകാരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ ചങ്ങനാശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകന്‍ സബിന്റെ ഭാര്യ നിലവില്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. മുന്‍പ് പലചരക്ക് വ്യാപാരം നടത്തിയിരുന്ന കുടുംബം നിലവില്‍ വീടിന്റെ മുകള്‍നിലയില്‍ ഹോംസ്റ്റേ നടത്തിവരികയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സഹായത്തിനായി മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുക. അതിജീവിക്കാന്‍ ശ്രമിക്കുക. സഹായത്തിനായി ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page