നീലേശ്വരം: ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്, വള്ളംകളി അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മഹാത്മാഗാന്ധി ട്രോഫി ഉത്തരമലബാര്‍ ജലോത്സവത്തിന്റെ ലോഗോ രമേഷ് പിഷാരടി എം.എല്‍.എ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയര്മാന് സന്ദീപ് വാര്യര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് ആശംസകള്‍ നേര്‍ന്ന രമേഷ് പിഷാരടി എം.എല്‍.എ സംഘാടക സമിതിയുടെ പ്രവര്‍ത്തനങ്ങളെയും സംഘാടക മികവിനെയും അഭിനന്ദിച്ചു.
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണന്, നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.എം.സിന്ധു, നഗരസഭ കൗണ്‍സിലര്‍ സൗദ അഞ്ചില്ലത്ത്, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.രജനി, വള്ളംകളി അസോസിയേഷന് പ്രസിഡന്റ് ടി.വി.സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു. സംഘാടക സമിതി വര്‍ക്കിങ് ചെയര്മാന് നീലേശ്വരം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ പി.പി.മുഹമ്മദ് റാഫി സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് വിനോദ് അച്ചാംതുരുത്തി നന്ദിയും പറഞ്ഞു.







