കാസർകോട്: നാലുമാസം മുമ്പ് മരത്തിൽനിന്നു വീണ് പരിക്കേറ്റ് കിടപ്പിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മേൽബാര ഉന്നതിയിലെ സദൻ (54) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 18ന് ആയിരുന്നു അപകടം. മാങ്ങാട് അരമങ്ങാനത്ത് ജോലിക്കിടെ മര ത്തിൻ്റെ ചില്ലകൾ വെട്ടിമാറ്റുന്ന തിനിടെയാണു താഴെവീണു പരിക്കേറ്റത്. സുഷുമ്ന നാഡിക്കാണ്
സാരമായ ക്ഷതമേറ്റിരുന്നത്.
തുടർന്ന് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിലേക്ക് വന്നിരുന്നു. രണ്ടുദിവസം മുമ്പ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു. ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഭാര്യ: ഉഷ. മക്കൾ: ബി.കാർത്തികേയൻ, കൃതിക. സഹോദരങ്ങൾ: പാട്ടി, ലീല, ലളിത, രാധു, മാലിങ്കൻ, ബാബു, ഭാസ്കരൻ.







