ജോലി ചെയ്ത ശമ്പളവുമില്ല, നിക്ഷേപിച്ച 27 ലക്ഷവും പോയി; റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് കമ്പനി ഉടമകള്‍ക്കെതിരെ ജീവനക്കാരിയുടെ പരാതി
കാസര്‍കോട്: റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിനെതിരെ വീണ്ടും പരാതി.കമ്പനിയില്‍ നിക്ഷേപിച്ച 27 ലക്ഷം തിരിച്ചുകിട്ടിയില്ലെന്ന പരാതിയുമായി മുന്‍ ജീവനക്കാരിയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. ചെറുപുഴ ചുണ്ടയിലെ സുനിത(48)യുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് ആണ് കേസെടുത്തത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് ചിറ്റാരിക്കാലിലേക്ക് കൈമാറുകയായിരുന്നു. കമ്പനി സിഇഒ സണ്ണി എബ്രഹാം, ചെയര്മാന് രാഹുല്‍ ചക്രപാണി, ഡയരക്ടര്‍മാരായ സിന്ധു ചക്രപാണി, അനില്‍ ചക്രപാണി, അക്കൗണ്ടന്റ് ബിന്‍സി ബാഹുലേയന് എന്നിവര്‍ക്കെതിരെയാണ് കേസ്. 2019 ല്‍ കമ്പനിയില്‍ ജോലി ആരംഭിച്ചപ്പോള്‍ …