അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മാനടുക്കത്തെ 26 കാരി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മാനടുക്കത്തെ 26 കാരി മരിച്ചു. ശാസ്ത്രി നഗറിലെ വിജിനയാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ വര്‍ഷമായി ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയോടെ നടക്കും. നാരായണന്റെയും ഓമനയുടെയും മകളാണ്. വിജേഷ്, വിനീഷ് എന്നിവര്‍ സഹോദരങ്ങളാണ്.

ഉപജില്ലാ കായിക മേളയ്‌ക്കൊരുങ്ങി ചീമേനി; സംഘാടക സമിതി ഓഫീസ് തുറന്നു

ചീമേനി: അടുത്തമാസം 7 മുതല്‍ 10 വരെ ചീമേനി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചെറുവത്തൂര്‍ ഉപജില്ലാ സ്‌കൂള്‍ കായിക മേളയുടെ സംഘാടകസമിതി ഓഫീസിന്റെയും സാമ്പത്തിക സമാഹരണത്തിന്റെയും ഉദ്ഘാടനം നടന്നു. സംഘാടക സമിതി ഓഫീസ് ക്രൈം ബ്രാഞ്ച് എസ്പി കെ.വി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടിസി ശ്രീലത അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിവി ജനാര്‍ദ്ദനന്‍ മുഖ്യാതിഥിയായി. കായിക മേളയുടെ വിജയത്തിനാളുള്ള സാമ്പത്തിക സമാഹരണത്തിന്റെ ഭാഗ്യമായി ആദ്യ ഫണ്ട് പ്രഭാകരന്‍, എം …

മകളുടെ വിവാഹ ദിവസം പിതാവിന്റെ മരണം; നൊമ്പരമായി അൻവറിന്റെ വിയോഗം

തിരുവനന്തപുരം: മകളുടെ വിവാഹ ദിവസം പിതാവ് മരിച്ചു. പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലിൽ വൈ.എസ്. അൻവർ (48) ആണ് മരിച്ചത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു. അൻവറിനെ മകളുടെ വിവാഹദിനമായിരുന്നു വ്യാഴാഴ്ച. രാവിലെ രോഗം മൂർഛിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. വൈകുന്നേരം 4 മണിയോടെ മരിച്ചു. ഇതോടെ ആഘോഷ വീട് ദു:ഖ സാന്ദ്രമായി. കബറടക്കം വെള്ളിയാഴ്ച പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്തിൽ നടക്കും. കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ സ്ക്വാഡ് ഇൻസ്പെക്ടർ ആണ് …

ഇന്നത്തെ പ്രധാന വാർത്തകൾ

​ ഇറാനും യു.എസ്-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സംഘർഷങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. ജോർദാനിലെ യു.എസ് വ്യോമതാവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ​യുകെയെ പ്രതിസന്ധിയിലാക്കി എയർ ട്രാഫിക് തകരാർ: ലണ്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ഹിത്രൂ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ രണ്ടായിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി. ആയിരക്കണക്കിന് അന്താരാഷ്ട്ര യാത്രക്കാർ ദുരിതത്തിലായി. ​ആഗോള താപനിലയിൽ റെക്കോർഡ് വർധന: ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന ചൂട് …

കാസർകോട് നഗരത്തിലെ കടയിൽ കവർച്ച; 150 ലൈറ്റുകളും, ഇലക്ട്രിക് കേബിളുകളും മോഷണം പോയി, സംഭവം നുള്ളിപ്പാടിയിൽ

കാസർകോട്: നഗരത്തിന് സമീപത്തെ കടയിൽ കവർച്ച. വ്യാഴാഴ്ച രാവിലെ നുള്ളിപ്പാടിയിലെ സൽമാൻ ഹൗസ് ഓഫ് ബിൽഡിങ്ങ് മെറ്റിരിയൽസിലാണ് കവർച്ച നടന്നത്. കടയിൽ കയറിയ മോഷ്ടാക്കൾ 150 ലൈറ്റുകളും നാല് ഫാനുകൾ അടക്കം ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്‌തു. നാല് കിലോ തൂക്കം വരുന്ന ഇലക്ട്രിക് കേബിളുകൾ, ഇരുമ്പ് പൈപ്പുകളും ഡാമേജ് ലൈറ്റുകളും മോഷണം പോയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.സ്ഥാപനത്തിൻ്റെ സൂപ്പർവൈസർ നായന്മാർമൂലയിലെ അബ്ബാസ് മുഹമ്മദിന്റെ പരാതിയിൽ കാസർകോട് ടൗൺ …

വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചു; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സഹായിച്ച ആംബുലൻസ് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. പാരിപ്പള്ളിയിൽ ആംബുലൻസ് സർവീസ് നടത്തുന്ന ബിഎസ് മന്ദിരം പാമ്പുറത്തിൽ അജീഷ് (28) ആണ് മരിച്ചത്. പരവൂർ – പാരിപ്പള്ളി റോഡിൽ അമ്മാരത്ത് മുക്കിൽ വാഹനാപകടം നടന്നിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റിരുന്നു. വിവരത്തെ തുടർന്ന് ആളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് എത്തി. പരിക്കേറ്റ ആളെ അജീഷും ചേർന്നാണ് ആംബുലൻസിൽ കയറ്റി വിട്ടത്. പിന്നാലെ അജീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം …

കൊടുംക്രൂരത; ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു; മാതാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂര്‍കല്ലില്‍ ഒന്നരവയസ്സുള്ള കുട്ടിയെ മാതാവ് കഴുത്തറുത്തു കൊലപ്പെടുത്തി. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിളവൂർക്കലിൽ ഒറ്റയിൽ ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ മകളായ അന്ന എന്ന ഇവാനി ആണ് മരിച്ചത്. വൈകുന്നേരം കുഞ്ഞിനെയും എടുത്ത് ക്രിസ്റ്റി മുറിയിൽ കയറി വാതിലടച്ചു. ശേഷം കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്നു മുത്തശ്ശി വാതിലില്‍ തട്ടിയപ്പോള്‍ ക്രിസ്റ്റി പുറത്തിറങ്ങി വന്ന് താന്‍ കുഞ്ഞിനെ കൊന്നുവെന്നു പറയുകയായിരുന്നു. തുടർന്ന് …

ദേശീയ കബഡിതാരം ഗിരീഷ് കുമാറിന്റെ പിതാവ് ഞെക്ലി നിടുംപാറയിലെ കുഞ്ഞിരാമന്‍ അന്തരിച്ചു

ഉദുമ: ഞെക്ലി നിടുംപാറയിലെ കുഞ്ഞിരാമന്‍ (ബീഡി രാമന്‍-76) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: മനോജ് കുമാര്‍ കെ (ഇലക്ട്രീഷ്യന്‍), സുജാത കെ (മാനേജര്‍, മുത്തൂറ്റ് പാലക്കുന്ന്), ഗിരീഷ് കുമാര്‍ കെ (റിട്ട.ആര്‍മി, ദേശീയകബഡിതാരം, ഉദുമ കബഡി അക്കാദമിയുടെ മുഖ്യപരിശീലകന്‍), സുമതി കെ, രതീഷ് കുമാര്‍ കെ (മുന്‍ കബഡിതാരം ബാംഗ്ലൂര്‍ സായി). മരുമക്കള്‍: സന്ധ്യ (കാസര്‍കോട് ), കമലാക്ഷന്‍ പള്ളിക്കര (എജ്യുക്കേഷന്‍ വിഭാഗം, കളക്‌ട്രേറ്റ്), നിഷിത (ചായ്യോത്ത്), രവീന്ദ്രന്‍ (ഓരി), സ്മിത (അച്ചാംതുരുത്തി). സഹോദരന്‍: പരേതനായ കൃഷ്ണന്‍ …

കൊടിയമ്മ നുസ്റത്തുൽ ഇസ്‌ലാം സംഘം 24-ാം വാർഷികം; മീലാദ് മെഹ്ഫിൽ നാളെ തുടങ്ങും

കുമ്പള: കൊടിയമ്മ നുസ്റത്തുൽ ഇസ്‌ലാം സംഘം 24-ാം വാർഷികത്തോടനുബന്ധിച്ച് നാളെ മുതൽ 13 വരെ കൊടിയമ്മ ത്വഹാ നഗറിൽ മീലാദ് റാലിയും മീലാദ് മെഹ്ഫിലും സംഘടിപ്പിക്കും.ചടങ്ങിൽ മൂന്നാമത് കെ. ഹംസ ഉസ്താദ് പുരസ്‌കാര വിതരണവും നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മഖാം സിയാറത്ത്, വൈകിട്ട് നാലിന് പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ പതാക ഉയർത്തും. 12ന് വൈകിട്ട് 4 മണിക്ക് 25 മദ്റസകളിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന സ്‌കൗട്ട് ആൻഡ് ഫ്ലവർ ഷോയുടെ അകമ്പടിയോടെ മീലാദ് സന്ദേശ റാലി നടക്കും. വൈകിട്ട് …

ചെർക്കള റോഡ് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു; മേഘ കമ്പനിയുടെ അനാസ്ഥയ്ക്കെതിരെ ചെങ്കള പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ദേശീയപാത ഉപരോധിച്ചു

​ കാസർകോട്: ചെർക്കള ഹൈവേ സെക്കൻഡറി റീച്ച് റോഡിന്റെ നിർമ്മാണം വൈകിപ്പിക്കുന്ന മേഘ കമ്പനിയുടെ അനാസ്ഥയ്ക്കെതിരെ ചെങ്കള പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം സംഘടിപ്പിച്ചു. റോഡ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേശീയപാത ഉപരോധത്തിന് പഞ്ചായത്ത് തന്നെ നേതൃത്വം നൽകിയത്. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് ഈ വിഷയത്തിൽ പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡൻറ് വസന്തൻ അജക്കോട് മുന്നറിയിപ്പ് നൽകി. വൈസ് പ്രസിഡൻറ് ജാസ്മിൻ …

കരിവെള്ളൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; നീലേശ്വരത്തെ ഡ്രൈവര്‍ മരിച്ചു, മൂന്ന് യാത്രക്കാർക്ക് പരിക്ക്

കരിവെള്ളൂര്‍: ദേശീയപാതയില്‍ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് നീലേശ്വരം സ്വദേശിയായ ഡ്രൈവർ മരിച്ചു. മൂന്നു യാത്രക്കാർക്ക് പരിക്ക്. പരേതനായ കെ.ടി.എന്‍. രമേശന്റെ മകന്‍ കിഴക്കന്‍ കൊഴുവല്‍ അരമന ഹൗസില്‍ എ.പി. അനില്‍കുമാര്‍ (48) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം കരിവെള്ളൂര്‍ കേരളാ ബാങ്കിന് മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അനില്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ലക്ഷ്മി. ഭാര്യ: ദിനൂപ. മകന്‍: ആദി. സഹോദരി: പ്രസീന നിലമ്പൂര്‍.

പെണ്ണുകാണലിന് പോകവെ ബൈക്കില്‍ കാറിടിച്ചു; മാതാവ് മരിച്ചു, മകന്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട്: നാട്ടുകലില്‍ കാര്‍ ബൈക്കിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബൈക്കോടിച്ച മകന് ഗുരുതര പരിക്ക്. മകന്‍ ഷെരീഫിന്റെ(26) ബൈക്കിന് പുറകിലിരുന്ന് യാത്ര ചെയ്ത മണ്ണാര്‍ക്കാട് സ്വദേശി മൈമുന (46) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. പെണ്ണുകാണലിന് പോവുകയായിരുന്നു ഇരുവരും. പിന്നാലെ വന്ന കാര്‍ ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലേക്ക്് തെറിച്ചുവീണ ഇരുവരെയും പെരുന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ചികില്‍സയിലിരിക്കെ മൈമൂന മരിച്ചു.

ഡ്യൂട്ടിക്കിടെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ മര്‍ദ്ദിച്ചു; ബസിന്റെ ട്രിപ്പും മുടക്കി; യാത്രക്കാരനെതിരെ കേസ്

കാസര്‍കോട്: ഡ്യൂട്ടിക്കിടെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ യാത്രക്കാരനെതിരെ പൊലീസ് കേസെടുത്തു. കയ്യൂര്‍ ക്ലായിക്കോട് വെള്ളാട്ട് സ്വദേശി സി.വി. ബാബുരാജിന്റെ (55) പരാതിയിലാണ് കണ്ടാലറിയാവുന്ന യാത്രക്കാരനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. ബുധനാഴ്ച രാത്രി ഏഴുമണിക്ക് ചെങ്കള നാലാംമൈല്‍ വെച്ചാണ് സംഭവം. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗ ത്തേക്ക് പോകുകയായിരുന്ന കെ എല്‍ 15. എ. 1802 നമ്പര്‍ കെഎ സ്ആര്‍ടിസി ബസില്‍ വച്ച് കണ്ടക്ടറായ പരാതിക്കാരനെ പ്രതി ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് കൈകൊണ്ട് അടിക്കുകയും അശ്ലീല ഭാഷയില്‍ …

ഉദിനൂരിലെ വടക്കെ മഠത്തില്‍ സാവിത്രി അന്തരിച്ചു

തൃക്കരിപ്പൂര്‍: ഉദിനൂര്‍ തെക്കുപുറത്തെ വടക്കെ മഠത്തില്‍ സാവിത്രി (80) അന്തരിച്ചു. ഭര്‍ത്താവ്: വെള്ളിക്കോത്ത് മഠത്തില്‍ അമ്പു ഗുരുക്കള്‍. മക്കള്‍: മോഹനന്‍ പി(പനത്തടി ), പ്രമീള പി(ഉദിനൂര്‍), വിജയന്‍ പി (പനത്തടി). മരുമക്കള്‍: ബിന്ദു (പനത്തടി), ഭാസ്‌കരന്‍ പികെ (കാഞ്ഞങ്ങാട്), ബേബി എം(പനത്തടി). സഹോദരന്‍: പരേതനായ രാഘവന്‍.

ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം; ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറായ യൂട്യൂബര്‍ പിടിയില്‍

കൊല്ലം: ഇഎസ്ഐ ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്‌സിങ് ഓഫീസര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. ഇതേ ആശുപത്രിയിലെ നഴ്‌സും യൂട്യൂബറുമായ പൂന്തുറ സ്വദേശി മിഗ്ദാദ് (38) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെ ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ യുവാവ് ഒളിവില്‍ പോയി. പ്രതിയെ ബുധനാഴ്ച രാത്രിയോടെ കൊല്ലം ഈസ്റ്റ് പൊലീസ് ആശുപത്രിയില്‍ വെച്ച് തന്നെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമുള്ള …

കാര്‍ തടഞ്ഞു നിര്‍ത്തി യുവതിയെയും ആണ്‍സുഹൃത്തിനെയും മര്‍ദ്ദിച്ചു; മുന്‍ കാമുകനടക്കം ആറുപേര്‍ക്കെതിരെ കേസ്

തളിപ്പറമ്പ്: യുവതിയെയും സുഹൃത്തിനെയും കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. പെരിങ്ങത്തൂര്‍ കരിയാടെ പുന്നത്തുമ്മല്‍ ഹൗസില്‍ അഖില രാജന്‍ (23), സുഹൃത്ത് ഏച്ചൂരിലെ അശ്വന്ത് (25) എന്നിവരാണ് അക്രമത്തിന് ഇരയായത്. പരാതിയില്‍ ധര്‍മ്മശാല യൂണിവേഴ്സിറ്റിക്ക് സമീപത്തെ സൗരവ്, പിതാവ് പ്രദീപന്‍, മാതാവ് സജിത, കണ്ടാലറിയാവുന്ന മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.കഴിഞ്ഞ അഞ്ചിന് രാത്രി 8.30 ഓടെ ധര്‍മ്മശാല യൂണിവേഴ്സിറ്റിക്ക് സമീപത്തെ റോഡിലാണ് കേസിനാസ്പദമായ സംഭവം. കാറില്‍ വരികയായിരുന്ന ഇരുവരെയും തടഞ്ഞുനിര്‍ത്തിയ ഒന്നാംപ്രതി സൗരവ് യുവതിയുടെ …

കൈപ്പാട് നെല്‍കൃഷിയില്‍ നൂറുമേനി വിജയം; വിളവെടുപ്പ് ആഘോഷമാക്കി കര്‍ഷകര്‍

പിലിക്കോട്: കൈപ്പാട് നെല്‍കൃഷിയില്‍ നൂറുമേനി വിജയം. വിളവെടുപ്പ് ആഘോഷമാക്കി കര്‍ഷകര്‍. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പുലരി സ്വയം സഹായ സംഘമാണ് കൈപ്പാട് നെല്‍കൃഷിയിറക്കിയത്. നീലേശ്വരം ബ്ലോക്ക് എ.ഡി.എ. കെ ബിന്ദു വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. പുലരി കാര്‍ഷിക ഉല്‍പ്പാദക സ്വയം സഹായ സംഘം പ്രസിഡന്റ് വികെ വിനോദ് അധ്യക്ഷത വഹിച്ചു. കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ അസോസിയറ്റ് ഡയരക്ടര്‍ ഡോ.ടി. വനജ മുഖ്യാതിഥിയായി. കൃഷി ഓഫീസര്‍ ഇ എന്‍ ശില്‍പ, കൈപ്പാട് ജില്ലാ സെക്രട്ടറി സി. ഭരതന്‍, …

20 പൂച്ചകളെ കൊലപ്പെടുത്തിയ നിലയില്‍; കൊലയാളികളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം

മുംബൈ: ചെമ്പൂരിലെ പഞ്ച്രപോള്‍ പ്രദേശത്ത് 20 ഓളം പൂച്ചകളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.പൂച്ചകളുടെ ശരീരം വെട്ടിപ്പരിക്കേല്‍പിച്ച് വികൃതമാക്കിയ നിലയിലുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രാദേശിക മൃഗസംരക്ഷകയായ റുബീന പത്താനാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നു ദിവസങ്ങളിലായാണ് പുച്ചകളെ കൊന്നൊടുക്കിയത്. അന്വേഷണ ഭാഗമായി പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ‘പെറ്റ ഇന്ത്യ’ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കഴിഞ്ഞമാസം പ്രദേശത്ത് നിരവധി പൂച്ചകളെ …