മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി; മ്ലാവിനെ വേട്ടയാടി മാംസം കൈവശം വച്ച കേസിലെ പ്രതികൾ കീഴടങ്ങി, റിമാൻഡിൽ

കാസർകോട്: സംരക്ഷിത വനത്തിൽ നിന്നും മ്ലാവിനെ വേട്ടയാടിയ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. കരിക്കെ സ്വദേശികളായ എം.എ. സുബീർ (46), നൗഫൽ (37) എന്നിവർ ആണ് അറസ്റ്റിലായത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ പ്രതികൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻപാകെ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 10ന് പനത്തടി റിസർവ് വനത്തിൽ ഒരു സംഘം ആളുകൾ കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് …

ഏഴാം വയസ്സിൽ തെയ്യം കെട്ടിയാടി, പതിനാറാം വയസ്സിൽ പണിക്കർ പദവി; ഭാരത് സേവക് ദേശീയ പുരസ്‌കാരം ചെറുവത്തൂർ സ്വദേശി അനന്തു കൃഷ്ണ പണിക്കർക്ക്

തിരുവനന്തപുരം: തെയ്യം കലാരംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾക്കും കലാ-സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യത്തിനുമുള്ള അംഗീകാരമായി ചെറുവത്തൂർ ചിറക്കുണ്ട് സ്വദേശി അനന്തു കൃഷ്ണ എം. പണിക്കർക്ക് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരമായ ഭാരത് സേവക് പുരസ്‌കാരം. തിരുവനന്തപുരം കവടിയാറിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സമാജ് ചെയർമാൻ ബി. എസ്. ബാലചന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു. തെയ്യത്തോടും പാരമ്പര്യ കലാരൂപങ്ങളോടും ചെറുപ്പം മുതലേ ആത്മബന്ധം പുലർത്തുന്ന കലാകാരനാണ് അനന്തു കൃഷ്ണ. ഏഴാം വയസ്സിൽ അടിവേടൻ തെയ്യം കെട്ടിയാടിയാണ് കലാജീവിതത്തിന് തുടക്കം. പതിനഞ്ചാം …

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ ചൊവ്വാഴ്ച ലഭിക്കുന്ന ഒ പി സേവനങ്ങൾ അറിയാം

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ ചൊവ്വാഴ്ച (13-10-26) ലഭിക്കുന്ന ഒ പി സേവനങ്ങളും ഡ്യൂട്ടിയിൽ ഉണ്ടാകുന്ന ഡോക്ടർമാരുടെ വിവരങ്ങളും താഴെ കൊടുക്കുന്നു 👇🏻

സിനിമയിൽ നല്ല വേഷം വാഗ്ദാനം ചെയ്ത് പത്തായിരം രൂപ വാങ്ങി, പണം തിരികെ ചോദിച്ചപ്പോൾ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു, പ്ലസ് വൺ‌ വിദ്യാർഥിനിയുടെ പരാതിയിൽ കൊല്ലം സ്വദേശിയായ 75 കാരനെതിരെ കേസ്

കൊല്ലം: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച 75 വയസ്സുകാരനെതിരെ പോക്സോ കേസ് എടുത്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസ്. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ നിർമാതാവാണെന്നും അതിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു പത്തായിരം രൂപ വാങ്ങിയെന്നുപെൺകുട്ടി വനിതാ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി. സിനിമ നടക്കാതെ വന്നപ്പോൾ പണം തിരികെ ചോദിച്ചു. പണം രണ്ടാംകുറ്റി ജംക്‌ഷനിൽ വച്ച് തിരികെ തരാം എന്ന് പറഞ്ഞു വിടുകയായിരുന്നു. അടുത്ത ദിവസം ജംഗ്ഷനിൽ …

കൊയിലാണ്ടി ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ; മൃതദേഹങ്ങൾ ചിന്നിച്ചിതറി, തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട് : കൊയിലാണ്ടി ചേമഞ്ചേരിയിൽ വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ആണ് സംഭവം. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അവനിക (14), പ്ലസ് ടു വിദ്യാർത്ഥി തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ ചെന്നൈ എക്സ്പ്രസ് ട്രെയിൻ കടന്നു പോയ ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രാക്കിൽ മൃതദേഹങ്ങൾ കണ്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി …

സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാര ൻ മരിച്ചു

മട്ടന്നൂർ: ചാവശേരി പഴയ പോസ്റ്റാഫീസിന് സമീപം സ്‌കൂട്ടറിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. പഴയ പോസ്റ്റാഫീസിന് സമീപത്തെ കണിയാംപറമ്പിൽ എൻ.ഗോപാലൻ (74) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. റോഡരികിലെ നടന്നു പോകുന്നതിനിടെ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപാലനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചാവശേരി പറമ്പ് പൊതു ശ്മശാനത്തിൽ. ഭാര്യ: എം. നാരായണി. മക്കൾ: എം. ഷൈലജ (അങ്കണവാടി ഹെൽപ്പർ), …

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ തിങ്കളാഴ്ച ലഭിക്കുന്ന ഒ പി സേവനങ്ങൾ അറിയാം

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ തിങ്കളാഴ്ച (12-10-26) ലഭിക്കുന്ന ഒ പി സേവനങ്ങളും ഡ്യൂട്ടിയിൽ ഉണ്ടാകുന്ന ഡോക്ടർമാരുടെ വിവരങ്ങളും താഴെ കൊടുക്കുന്നു 👇🏻

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെള്ളിക്കോത്ത് സ്വദേശി മരിച്ചു; മരണത്തിൽ സംശയമെന്ന് പരാതി

കാഞ്ഞങ്ങാട്: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വെള്ളിക്കോത്ത് സ്വദേശി പത്മനാഭൻ (60) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വീട്ടിൽ പൊള്ളലേറ്റ നിലയിൽ പത്മനാഭനെ കണ്ടെത്തിയത്. തുടർന്ന് കാഞ്ഞങ്ങാട്ട് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് സഹോദരൻ ചെറുവത്തൂർ ഓരിയിലെ പി.കെ. ജനാർദ്ദനൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് ബന്ധുക്കളായ സ്ത്രീകളെയും കുട്ടിയെയും മർദിച്ച സംഭവത്തിൽ പത്മനാഭനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് …

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ 60 കാരി മരിച്ചു

മലപ്പുറം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ 60 കാരി മരിച്ചു. മലപ്പുറം എടവണ്ണ ഒതായി കിഴക്കേചാത്തല്ലൂരിലെ പരശുരാമന്‍ കുന്നത്തെ ഫാത്തിമയാണ് മരിച്ചത്. പന്നിയുടെ ആക്രമണത്തില്‍ മറ്റു മൂന്നുപേര്‍ക്കു പരിക്കുണ്ട്. മരിച്ച ഫാത്തിമയുടെ കുടുംബത്തിന് സര്‍ക്കാര്‍ 14 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. വനം വകുപ്പ് നാളെ അഞ്ചുലക്ഷം കുടുംബത്തിന് നല്‍കുമെന്ന് മന്ത്രി പികെ ബഷീര്‍ വെളിപ്പെടുത്തി.

പുഴയില്‍ കുളിക്കവേ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി; സംഭവം കാസര്‍കോട് പാണ്ടികണ്ടത്ത്

കാസര്‍കോട്: കാസര്‍കോട്: ബേഡഡുക്ക പാണ്ടിക്കണ്ടത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മുന്നാട് മണ്ണടുക്കം സ്വദേശി മാധവന്റെ മകന്‍ അര്‍ജുനനെ(26)യാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം പയസ്വിനി പുഴയില്‍ കുളിക്കവേ ഒഴുക്കില്‍പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ പാണ്ടിക്കണ്ടം റെഗുലേറ്റം കം ബ്രിഡ്ജിന് സമീപത്താണ് സംഭവം. വിവരത്തെ തുടര്‍ന്ന് കുറ്റിക്കോലില്‍ നിന്ന് ഫയര്‍ഫോഴ്‌സും കാസര്‍കോട് നിന്ന് സ്‌കൂബ ടീമും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ആദൂര്‍ പൊലീസും സ്ഥലത്തുണ്ട്.

വാടകവീട് കേന്ദ്രീകരിച്ച് ലഹരി വില്‍പന; 16 ഗ്രാം എംഡിഎംഎയുമായി യുവതിയും ആണ്‍സുഹൃത്തും പിടിയില്‍

മാഹി: ന്യൂ മാഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയില്‍ എം ഡി എം എയുമായി യുവതിയും ആണ്‍സുഹൃത്തും പിടിയിലായി.തലശ്ശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി പികെ റുബൈദ(34), കോഴിക്കോട് വേളം സ്വദേശി പിപി അജ്മല്‍(34) എന്നിവരാണ് പിടിയിലായത്. ന്യൂമാഹി അഴീക്കലിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.ഇവരില്‍ നിന്ന് 16.5838 ഗ്രാം എം ഡി എം എ പൊലീസ് പിടിച്ചെടുത്തു. …

തളങ്കര റെയ്ഞ്ച് ‘മുസാബഖ’ 21 ന്; രണ്ടാം ഘട്ട ഇസ്ലാമിക കലാ സാഹിത്യ മല്‍സരം തുടങ്ങി

തളങ്കര: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍-മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ തളങ്കര റെയ്ഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലുള്ള മുസാബഖ ഇസ്ലാമിക കലാ സാഹിത്യ മത്സരം 21 ന് തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. ഇതിന്റെ മുന്നോടിയായുള്ള രണ്ടാംഘട്ട മല്‍സരങ്ങള്‍ ഖാസി ലൈന്‍ റൗളത്തുല്‍ ഉലൂം മദ്രസയില്‍ തുടങ്ങി. മേഖലയിലെ 19 മദ്രസകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കും. തളങ്കര മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ വെല്‍ക്കം മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. അഷ്റഫ് അല്‍ …

ആടിനെ വിഴുങ്ങിയ പെരുമ്പാമ്പ് ചത്ത നിലയില്‍

കാസര്‍കോട്: ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ ചത്ത നിലയില്‍ കണ്ടെത്തി. പനത്തടി എന്‍എസ്എസ് എസ്റ്റേറ്റിലാണ് സംഭവം. വെള്ളക്കല്ല് സ്വദേശി ചന്ദ്രന്റെ ആടിനെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. ശനിയാഴ്ച വൈകുന്നരേം മുതല്‍ ആടിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്ആടിനെ വിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.

കാസര്‍കോട് ഡിഡിഇ ഓഫീസിലെ മുന്‍ ക്ലര്‍ക്ക് ന്യൂമോണിയ ബാധിച്ച് മരിച്ചു

കാസര്‍കോട്: ഡിഡിഇ ഓഫീസിലെ ക്ലര്‍ക്കായിരുന്ന മാവേലിക്കര സ്വദേശി പ്രദീപ് രാജ്(50) ന്യൂമോണിയ ബാധിച്ച് മരിച്ചു. ആലപ്പുഴ പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്. കടമ്പൂര്‍ സ്‌കൂളില്‍ ക്ലര്‍ക്കായിരുന്ന പ്രദീപ് വോരിക്കോസ് വെയിന്‍ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആറുമാസം മുമ്പ് വിആര്‍എസ് എടുത്ത് വിരമിച്ചിരുന്നു.

കൊയോങ്കര ശ്രീ പറ്റുവ പടിഞ്ഞാറ്റയില്‍ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം; ലോഗോ പ്രകാശനം ചെയ്തു

തൃക്കരിപ്പൂര്‍: 400 വര്‍ഷങ്ങള്‍ക്കുശേഷം പെരും കളിയാട്ടം നടക്കുന്നകൊയോങ്കര ശ്രീ പറ്റുവ പടിഞ്ഞാറ്റയില്‍ ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠാ പെരുകളിയാട്ടത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ നിര്‍വ്വഹിച്ചു. ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ശശിധരന്‍ അധ്യഷത വഹിച്ചു. ചെറുവത്തൂര്‍ എ.ഇ.ഒ രമേശന്‍ പുന്നത്തിരിയന്‍ വിശിഷ്ഠാതിഥിയായി. പി. പത്മാനാഭന്‍(വാര്‍ഡ് മെമ്പര്‍), എം.രാമചന്ദ്രന്‍, (വാര്‍ഡ് മെമ്പര്‍), പി കുഞ്ഞി കണ്ണന്‍, കെ ശശി,(ട്രഷറര്‍, ജനറല്‍ കമ്മിറ്റി), കെ ശശിധരന്‍ സംസാരിച്ചു. ലോഗോ ഡിസൈന്‍ ചെയ്ത സുജേഷ് കോയോങ്കരക്ക് ജനറല്‍ കമ്മിറ്റിയുടെ …

ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു, പൊലീസ് വാഹനത്തില്‍വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് എംപി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പൊലീസ് മര്‍ദ്ദിച്ചു. കസ്റ്റഡിയില്‍ എടുത്ത ശേഷം ബസില്‍ കൊണ്ടുപോയി വഴിയില്‍ ഇറക്കിവിട്ടു. ഡല്‍ഹി പൊലീസ് ബയില്‍വച്ച് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് ആരോപിച്ചു. നാല് പൊലീസുകാര്‍ ചേര്‍ന്ന് സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നും എംപിയാണെന്ന് പറഞ്ഞിട്ട് പോലും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജോണ്‍ ബ്രിട്ടാസിനെ പൊലീസ് ബലം പ്രയോഗിച്ച് …

ജോലി ചെയ്ത ശമ്പളവുമില്ല, നിക്ഷേപിച്ച 27 ലക്ഷവും പോയി; റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് കമ്പനി ഉടമകള്‍ക്കെതിരെ ജീവനക്കാരിയുടെ പരാതി

കാസര്‍കോട്: റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിനെതിരെ വീണ്ടും പരാതി.കമ്പനിയില്‍ നിക്ഷേപിച്ച 27 ലക്ഷം തിരിച്ചുകിട്ടിയില്ലെന്ന പരാതിയുമായി മുന്‍ ജീവനക്കാരിയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. ചെറുപുഴ ചുണ്ടയിലെ സുനിത(48)യുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് ആണ് കേസെടുത്തത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് ചിറ്റാരിക്കാലിലേക്ക് കൈമാറുകയായിരുന്നു. കമ്പനി സിഇഒ സണ്ണി എബ്രഹാം, ചെയര്‍മാന്‍ രാഹുല്‍ ചക്രപാണി, ഡയരക്ടര്‍മാരായ സിന്ധു ചക്രപാണി, അനില്‍ ചക്രപാണി, അക്കൗണ്ടന്റ് ബിന്‍സി ബാഹുലേയന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 2019 ല്‍ കമ്പനിയില്‍ ജോലി ആരംഭിച്ചപ്പോള്‍ …

ബളാല്‍ കല്ലംചിറ കെഐഎഎല്‍പി സ്‌കൂള്‍ മാനേജര്‍ ചായ്യോത്തെ ഹമീദ് ഹാജി കല്ലംചിറ അന്തരിച്ചു

നീലേശ്വരം: ബളാല്‍ കല്ലംചിറ കെഐഎഎല്‍പി സ്‌കൂള്‍ മാനേജറും മുസ്ലിം ലീഗ് മുന്‍ ജില്ലാ കമ്മറ്റിയംഗവുമായിരുന്ന ചായ്യോം സ്‌കൂളിനു സമീപത്തെ ഹമീദ് ഹാജി കല്ലംചിറ (75) അന്തരിച്ചു.ചായ്യോം ജമാഅത്ത് കമ്മറ്റി മുന്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യമാര്‍: അഫ്‌സത്ത്, പരേതയായ ഫാത്തിമ. മക്കള്‍: കെ.പി. ജാഫര്‍ (അധ്യാപകന്‍ തളങ്കര ജി എം എല്‍ പി എസ്), ഫൈസല്‍ (ജപ്പാന്‍). മരുമക്കള്‍: റുഖ്‌സാന(പള്ളിക്കര), കാറഷാന(ഞാണിക്കടവ്). സഹോദരങ്ങള്‍: അബ്ദുള്‍ ഖാദര്‍(മുന്‍ ബളാല്‍ പഞ്ചായത്തംഗം), ഗഫൂര്‍ ഹാജി(നീലേശ്വരം), ടി.എം.ബഷീര്‍ (കല്ലന്‍ചിറ). ദൈനബി, മറിയം. സാറമ്മ …