കണ്ണൂര്‍: ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു കുഴഞ്ഞ് വീണ് മരിച്ചു ശ്രീകണ്ഠപുരം കോട്ടൂരിലെ സിപി പോക്കറിന്റെയും കെവി റമീസയുടെയും മകള്‍ ഫാത്തിമത്ത് റാന (23)ആണ് മരിച്ചത്. മാങ്ങാട്ടുപറമ്പ് കാമ്പസിലെ ബി.എഡ് വിദ്യാർത്ഥിനിയായിരുന്നു. സ്കൂളിൽ അധ്യാപക പരിശീലനത്തിന് പോകാനായി ഒരുങ്ങുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ വെച്ചാണ് യുവതി കുഴഞ്ഞുവീണത്.
തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കനായില്ല. സംസ്കാരം ബുധനാഴ്ച നടക്കും. മാതാവ്: കെ.വി. റമീസ. മുഹമ്മദ് റാസി സഹോദരനാണ്. വിവാഹത്തിനായി ഒരുങ്ങിയിരുന്ന വീട്ടിലേക്ക് അപ്രതീക്ഷിതമായി മരണവാർത്തയെത്തിയത് ബന്ധുക്കൾക്കും നാട്ടുകാർക്കും തീരാവേദനയായി.








