ചെറുവത്തൂര്‍: കായികമേളയിലും വിവിധ മത്സരങ്ങളിലും മെഡല്‍ ജേതാക്കളായവരെ ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് ആദരിച്ചു. ഡല്‍ഹിയില്‍ നടന്ന 48-ാമത് ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയ കെ.സി പ്രീത, കെ.സി ത്രോസ് അക്കാദമി നാഷണല്‍ ഇന്റര്‍നേഷണല്‍ പരിശീലകന്‍ മുന്‍ദേശീയ ചാമ്പ്യന്‍ കെ.സി ഗിരിഷ്, ചൈനയില്‍ നടന്ന നാഷണല്‍ ജൂണിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഡിസ്‌ക്‌സ് ത്രോയിലും സംസ്ഥാന സ്‌കുള്‍ കായിക മേളയില്‍ ഡിസ്‌കസ് ത്രോയിലും ഷോട്ട്പുട്ടിലും സ്വര്‍ണ്ണ മെഡല്‍ നേടിയ സോന മോഹന്‍, സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഡിസ്‌കസ് ത്രോയില്‍ മെഡല്‍ നേടിയ ഋതുബേദ്, സംസ്ഥാന വുഷു മത്സരത്തില്‍ ബ്രോണ്‍സ് നേടിയ അഭിനന്ദ് ജനാര്‍ദ്ദനന്‍, സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ്ണ മെഡല്‍ ടീം അംഗം ആര്യനന്ദ് ഏ. കെ, സംസ്ഥാന സകൂള്‍ മേളയില്‍ ബോക്‌സിങ്ങ് ചാമ്പ്യന്‍ ആര്യ പ്രസാദ്, വെയിറ്റ് ലിഫ്റ്റ് സ്വര്‍ണ്ണ മെഡല്‍ നേടിയവരെയുമാണ് ആദരിച്ച് ഉപഹാരം നല്‍കിയത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി. മിനിമോള്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.രാമ ചന്ദ്രന്‍ തുരുത്തി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.സുകുമാരന്‍, മെമ്പര്‍മാരായ എം.വി ഷിജു, കെ.വി ഷിജു എന്നിവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ശശിധരന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സിദ്ധാര്‍ത്ഥന്‍ നന്ദിയും പറഞ്ഞു.







