വാഹനത്തിന് പിഴയുണ്ടെന്ന് അറിയിച്ച് ഫോണില്‍ സന്ദേശവും ലിങ്കും; സന്തോഷ് നഗറിലെ 73 കാരന്റെ ഒരുലക്ഷം പോയി

കാസര്‍കോട്: വാഹനത്തിന് പിഴയുണ്ടെന്ന് എസ്എംഎസ് സന്ദേശം അയച്ച് അക്കൗണ്ടില്‍ നിന്നും ഉടമയുടെ ഒരുലക്ഷം തട്ടിയെടുത്തതായി പരാതി. ചെങ്കള സന്തോഷ് നഗറിലെ സിഎ ഉസ്മാനാ(73)ണ് സൈബര്‍ തട്ടിപ്പിരയായത്. കഴിഞ്ഞ സപ്തംബര്‍ 19 ന് അര്‍ധരാത്രിയിലാണ് ഉസ്മാന്റെ മൊബൈലില്‍ എംപരിവാറിന്റെ സന്ദേശമെത്തിയത്. ഉസ്മാന്റെ ഉടമസ്ഥതയിലുള്ള ബൊലേറോ വാഹനത്തിന് പിഴയുണ്ടെന്നറിയിച്ചാണ് മെസേജും ലിങ്കും എത്തിയത്. ഉടന്‍ പിഴ അടക്കണമെന്നാവശ്യപ്പെട്ടാണ് ലിങ്ക് അയച്ചത്. അറിയാതെ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് പിന്നാലെ അക്കൗണ്ടില്‍ നിന്നും ആദ്യം 99,000 രൂപയും പിന്നീട് 1000 രൂപയും നഷ്ടപ്പെട്ടുവെന്നാണ് പരാതി. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page