കാസര്‍കോട്: വിവാഹ നിശ്ചയം കഴിഞ്ഞ ബാംഗ്ലൂര്‍ സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി. ബംഗളൂരു സിറ്റി ഗംഗാനഗറിലെ വാസുവിന്റെ മകള്‍ സോണി (27)യെയാണ് കാണാതായത്.
നവംബര്‍ ഒന്നിന് രാത്രി ഏഴ് മണിക്കും രണ്ടിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും ഇടയിലുള്ള സമയത്താണ് യുവതിയെ കാണാതായത്. യുവതിയുടെ കല്യാണം നിശ്ചിച്ച ചെറുവത്തൂര്‍ സ്വദേശി വിപിന്റെ വീട്ടില്‍ നിന്നും ഇറങ്ങി പോയ ശേഷം ബംഗളൂരുവിലെ വീട്ടിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് പരാതി. തുടര്‍ന്ന് ബന്ധു നുള്ളിപ്പാടിയിലെ ഇ.യു. ശ്രേയസ് ആദൂര്‍ പൊലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ യുവതി ബംഗളൂരുവിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.







