വിനോദയാത്രക്ക് പോയ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; ഒളിവിൽ പോയ അധ്യാപകന്‍ അറസ്റ്റില്‍, സലിതിനെതിരെ എട്ടു പോക്സോ കേസുകൾ

കോഴിക്കോട്: വിനോദയാത്രക്ക് പോയ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ഒളിവിൽ പോയ അധ്യാപകന്‍ അറസ്റ്റില്‍. കുറ്റ്യാടി വേളം സ്വദേശി സലിത് (46) ആണ് അറസ്റ്റിലായത്. കോഴിക്കോട് വെങ്ങളത്ത് വെച്ച് എലത്തൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവിടെ ഇയാള്‍ക്കെതിരെ എട്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സ്‌കൂളില്‍ നിന്ന് കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്. എലത്തൂര്‍ സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലാണ് ഇയാള്‍ ജോലിചെയ്യുന്നത്. ഹൈസ്‌കൂള്‍ കുട്ടികളുമായി സെപ്റ്റംബര്‍ 24നാണ് വിനോദയാത്ര പോയത്. ഇതിനിടയിലാണ് സലിത് പെൺകുട്ടികളെ പീഡിപ്പിച്ചത്. സംഭവം യാത്രക്കിടെ തന്നെ കുട്ടികള്‍ അധ്യാപകരെ അറിയിച്ചിരുന്നു. തുടര്‍ന്ന് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പൊലീസിൽ പരാതിപ്പെട്ടു.
കേസെടുത്തതോടെ അധ്യാപകന്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വെങ്ങളത്ത് താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ഇയാളെ പിടികൂടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page