മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ കലോത്സവം മിയാപദവില്‍; 5 ന് സ്റ്റേജിതര മത്സരങ്ങള്‍, 11 മുതല്‍ സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങും

കുമ്പള: മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 5, 11, 12, 13 തീയതികളില്‍ മീഞ്ച പഞ്ചായത്തിലെ മിയാപദവില്‍ നടക്കും. എസ്.വി.വി.എച്ച്.എസ്.എസ്, വി.എ.യു.പി.എസ് മിയാപദവ് എന്നീ വിദ്യാലയങ്ങളുടെ സംയുക്ത ആതിഥേയത്വത്തിലാണ് ഉപജില്ലാ കലോത്സവം സംഘടിപ്പിക്കുന്നത്.
ഉപജില്ലയിലെ 142 സ്‌കൂളുകളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ വിവിധ കലാമത്സരങ്ങളില്‍ പങ്കെടുക്കും. വ്യാഴാഴ്ച സ്റ്റേജിതര മത്സരങ്ങളും 11 മുതല്‍ 15 വരെ സ്റ്റേജ് മത്സരങ്ങളും നടക്കും.
12ന് രാവിലെ 9.30ന് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്യും.
മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് സി.എ. താജുദ്ദീന്‍ അധ്യക്ഷനാകും. 13ന് വൈകിട്ട് 3.30ന് നടക്കുന്ന സമാപനച്ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. സൈഫുല്ല തങ്ങള്‍ അധ്യക്ഷനാകും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാനും മീഞ്ച പഞ്ചായത്ത് പ്രസിഡന്റുമായ സി.എ. താജുദ്ദീന്‍ കടമ്പാര്‍, എഇഒ നാരായണ ദേലമ്പാടി, രമേശ് കെ.എന്‍, പ്രധാനാധ്യാപിക മൃദുല കെ.എം, അരവിന്ദാക്ഷ ഭണ്ഡാരി, ഹരീഷ സോലയ, ശിവസുബ്രമണ്യ പ്രസാദ് ടി. എന്നിവര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page