നിര്‍ത്തിയിട്ട കാറില്‍ ത്രാസും ലഹരിമരുന്നും കഞ്ചാവും കണ്ടെത്തിയ സംഭവം; പിടിയിലായ പടന്ന സ്വദേശികള്‍ റിമാന്റില്‍

ചെറുവത്തൂര്‍: ലഹരിമരുന്നു തൂക്കിവില്‍പന നടത്തുന്നതിനുള്ള ത്രാസ് ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി പിടിയിലായ 3 അംഗ സംഘത്തെ റിമാന്റുചെയ്തു. പടന്ന സ്വദേശികളായ എകെസി മുനവ്വിര്‍ (21), യു ബാസിത് (26), എംപി നുസൈഫുദ്ദീന്‍ (27) എന്നിവരെയാണ് ചന്തേര പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് പടന്ന മൂസാജിമുക്കിന് സമീപത്തെ മാട്ടുമ്മല്‍ ജട്ടി റോഡില്‍ വച്ചാണ് സംഘത്തെ പിടികൂടിയത്. നിര്‍ത്തിയിട്ട കാറിലിരിക്കുകയായിരുന്ന ആളുകളെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിക്കടത്ത് വ്യക്തമായത്. പരിശോധനയില്‍ മയക്കുമരുന്ന് തൂക്കുന്ന ത്രാസും 1.49 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി. പ്രതികള്‍ ഉപയോഗിച്ചിരുന്ന പാന്‍കാര്‍ഡും 5000 രൂപയും, മൊബൈല്‍ഫോണും കസ്റ്റഡിയിലെടുത്തു. ചന്തേര എസ്‌ഐ വിഷ്ണു എസ് നായര്‍, ഗ്രേഡ് എസ്‌ഐ പി വിനോദ് കുമാര്‍, സിപിഒ ഹരീഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page