ഫേസ്ബുക്കിൽ കണ്ട പരസ്യ ലിങ്കിൽ ചെയ്തു; ബന്തിയോട്ടെ യുവാവിന് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ

കുമ്പള: ഫേസ്ബുക്കിൽ കണ്ട പരസ്യ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ. ബന്തിയോട് അടുക്ക സ്വദേശി ഷഫീഖ് അലി ആണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ യുവാവ് കുമ്പള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷ ക്ഷണിച്ചുകൊള്ള അറിയിപ്പ് ഫേസ്ബുക്കിൽ കണ്ടിരുന്നു. കാര്യമെന്തെന്ന് അറിയാൻ പരസ്യത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തു. ബാങ്കിന്റെ വ്യാജ സൈറ്റിലായിരുന്നു പ്രവേശിച്ചത്. അതിനിടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പലതവണയായി പണം നഷ്ടമായി. ആകെ 1,93,997 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടു. ബാങ്ക് ബാലൻസ് ചെക്ക് ചെയ്തപ്പോഴാണ് ഇത്രയും തുക നഷ്ടപ്പെട്ട വിവരം യുവാവ് അറിയുന്നത്. ഉടൻതന്നെ ബാങ്കുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് കുമ്പള പൊലീസിൽ പരാതി നൽകി. നിരവധി പേരാണ് സൈബർ തട്ടിപ്പിന് ഇരയാവുന്നത്. വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങളും ഒടിപിയും കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. വാഹനത്തിന് പിഴത്തുക അടക്കണമെന്ന് സന്ദേശം കണ്ട് ക്ലിക്ക് ചെയ്ത ചെങ്കള സ്വദേശിയുടെ 100000 രൂപ നഷ്ടമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page