റിപ്പയറിനായി കടയിൽ സൂക്ഷിച്ചിരുന്ന 18,000 രൂപ വില വരുന്ന മോട്ടോർ കടത്തി; ചിറ്റാരിക്കാൽ സ്വദേശിയായ 52 കാരൻ അറസ്റ്റിൽ

കണ്ണൂർ: റിപ്പയറിനായി കടയിൽ സൂക്ഷിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച കേസിൽ കാസർകോട് ചിറ്റാരിക്കാൽ സ്വദേശിയെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കൽ കടുമേനി സ്വദേശി തോമസ് (52) ആണ് അറസ്റ്റിലായത്. ഈ മാസം ആറിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ തെക്കി ബസാറിൽ സലാം എന്നയാൾ റിപ്പയറിനായി നൽകിയ ഏകദേശം 18,000 രൂപ വിലവരുന്ന മോട്ടോർ പ്രതി മോഷ്ടിച്ചെന്നാണ് പരാതി. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ …

മലപ്പുറം കോട്ടയ്ക്കലിൽ ആറുവരിപ്പാതയിലെ അപകടം; പരിക്കേറ്റ കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി മരിച്ചു

കോട്ടയ്ക്കൽ: ആറുവരി പാതയിൽ കാറും വാനുംകൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി മരിച്ചു. പുതിയ വളപ്പ് കടപ്പുറത്തെ പ്രശാന്തന്റെ ഭാര്യ സി സിന്ധു(41) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശാന്തൻ(50), മകൻ പ്രസിന്ത്‌ (18), നീലേശ്വരം സ്വദേശി ബാദുഷ(23) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. പളനിയിൽ ക്ഷേത്രദർശനത്തിന് പോയി മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ സർവീസ് …

ഇന്നത്തെ പ്രധാന വാർത്തകൾ

ഹോർമുസ് കടലിടുക്കിലും പേർഷ്യൻ ഗൾഫ് മേഖലയിലും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ ഭാഗമായി യു.എസ് സഖ്യസേനയും ഇറാൻ സൈന്യവും തമ്മിൽ ശക്തമായ സൈനിക ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്കിന് മുകളിലൂടെ നിരീക്ഷണം നടത്തുകയായിരുന്ന യു.എസ് സൈന്യത്തിന്റെ എം.ക്യു-1 ഡ്രോൺ ഇറാൻ വ്യോമസേന വെടിവെച്ചിട്ടതായി ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഐ.ആർ.ഐ.ബി. വെളിപ്പെടുത്തി. ​ യു.എസ് നാവികസേനയുടെ കടൽ ഡ്രോൺ പിടിച്ചെടുക്കാൻ ശ്രമിച്ച ഇറാന്റെ രണ്ട് ചെറിയ സൈനിക ബോട്ടുകൾ യു.എസ് സൈന്യം തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ​ സൗദി അറേബ്യയിലെ …

ചിന്ത ജെറോമിന്‍റെ പി.എച്ച്.ഡി പ്രബന്ധം പരിശോധിക്കും; നാലംഗ ഉപസമിതിയെ നിയോഗിക്കാൻ തീരുമാനം

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെപിഎച്ച്.ഡി ബിരുദത്തിന് കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിൽ വ്യാപക തെറ്റുകൾ ഉണ്ടെന്ന പരാതിയിൽ പരിശോധന നടത്താൻ നാലംഗ ഉപസമിതിയെ നിയോഗിക്കാൻ സിൻഡിക്കേറ്റ് തീരുമാനം. സിൻഡിക്കേറ്റംഗംആർ.എസ്. ശശികുമാർ വി.സി ഡോ. മോഹനൻ കുന്നുമ്മേലിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്. ചിന്ത കേരള സർവകലാശാലയിൽ സമർപ്പിച്ച ‘നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന പ്രബന്ധമാണ് വിവാദത്തിനാധാരം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വിഖ്യാത കവിതയായ ‘വാഴക്കുല’ മറ്റൊരു പ്രശസ്ത കവിയായ …

ഉപ്പളയിൽ ഒരു റോഡിൽ ഒരേ നമ്പറിൽ 2 ഥാർ; കാർ കണ്ട് നാട്ടുകാർ അമ്പരന്നു, രണ്ട് വാഹനങ്ങളും പിടിച്ചെടുത്ത് പൊലീസ്

കാസർകോട്: ഉപ്പളയിൽ ഒരേ രജിസ്ട്രേഷൻ നമ്പറിൽ രണ്ടു കാർ ഒരു റോഡിൽ. രണ്ടു വാഹനങ്ങളെയും കണ്ട് നാട്ടുകാർ അമ്പരന്നു. വിവരത്തെത്തുടർന്ന് പൊലീസ് എത്തി രണ്ട് ഥാർ വാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റി. നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് പൊലീസ് ഉപ്പളയിൽ എത്തിയത്. ഒരേ നമ്പറിൽ രണ്ട് കാർ. കെ എൽ 14 എ ജെ 3008 എന്ന നമ്പർ പ്ലേറ്റുകളാണ് ഇരു വാഹനങ്ങളിലും കണ്ടത്. വിവരത്തെ തുടർന്ന് എത്തിയമഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ വിഷ്‌ണു, എസ്ഐ ശബരി എന്നിവർ വാഹനങ്ങളെ …

പത്തുവർഷം നീണ്ട പ്രണയം; നടി അഹാനയും നിമിഷ് രവിയും വിവാഹിതരായി, ചിത്രങ്ങൾ പങ്കുവെച്ച് നടി

തിരുവനന്തപുരം: നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ അഹാന തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 10 വര്‍ഷത്തെ പ്രണയസാഫല്യമാണ് നടന്നിരിക്കരുതെന്നു അഹാന ചിത്രങ്ങള്‍ക്കു താഴെ പങ്കുവച്ചു. “എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, ആശ്വാസം പകരുന്നയാൾ, പ്രിയപ്പെട്ടവൻ… ഇപ്പോഴിതാ ഭർത്താവും! നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് വയസാകണം, നമുക്ക് മാത്രമായൊരു ലോകം പടുത്തുയർത്തണം. …

മകൻ ജോലിസ്ഥലത്ത് മരിച്ചതായി വീട്ടിൽ വിവരം എത്തി; വാർത്ത കേട്ടതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

തിരുവനന്തപുരം: സൈനികനായ മകൻ ജോലിസ്ഥലത്ത് മരിച്ചു. വിവരം വീട്ടിൽ അറിഞ്ഞതിനു പിന്നാലെ പിതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാറനല്ലൂര്‍ ചീനിവിള ചെമ്മോട് ശ്രീഹരിയില്‍ ഋഷികേശന്‍ നായര്‍ (69) ആണ് തൂങ്ങിമരിച്ചത്. ഡല്‍ഹിയില്‍ സൈനികനായ മകന്‍ വിശാഖ് (38) ആണ് ജോലി സ്ഥലത്ത് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ വീട്ടില്‍ വിവരം എത്തി. ഇതിനു പിന്നാലെ പിതാവിനെ കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തെ റബ്ബർ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും …

ഇന്നത്തെ പ്രധാന വാർത്തകൾ

സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിന് നേരെ ആക്രമണം.​റിയാദ്, മദീന മേഖലകളിലെ പൈപ്പ് ലൈൻ പമ്പിംഗ് സ്റ്റേഷനുകൾക്ക് നേരെയാണ് ഡ്രോൺ ആക്രമണം നടന്നത്. ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങളാണ് ഡ്രോണുകൾ അയച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാഖ് സർക്കാർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ബന്ധപ്പെട്ട സൈനിക ചുമതലയുള്ള ഉദ്യോഗസ്ഥനെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. ​ മുൻകരുതൽ നടപടിയുടെ ഭാഗമായി സൗദി ഊർജ്ജ മന്ത്രാലയം പൈപ്പ് ലൈന്റെ പ്രവർത്തനം താൽക്കാലികമായി …

പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 11 കാരിയെ മദ്രസയില്‍ വച്ച് പീഡിപ്പിച്ചു; പ്രതിയായ മദ്രസ അധ്യാപകന്‍ മൂന്നുവര്‍ഷത്തിന് ശേഷം പിടിയില്‍

തിരുവനന്തപുരം: പാറശാലയില്‍ 11 വയസ്സുകാരിയെ മദ്രസയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച മുന്‍ അധ്യാപകന്‍ മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. വിഴിഞ്ഞം പുല്ലൂര്‍ക്കോണം കോണത്തു മേലേവീട്ടില്‍ എ.ആര്‍.സെയ്ദ് മുഹമ്മദ് (58) ആണ് പൊഴിയൂര്‍ പൊലീസിന്റെ പിടിയിലായത്. 2022-23 കാലയളവില്‍ മദ്രസയില്‍ അധ്യാപകനായിരിക്കെ, ഇവിടെ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു എന്നാണ് കേസ്. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു നിരന്തരമായ പീഡനം. സംഭവത്തിന് പിന്നാലെ കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം. അടുത്തിടെ കുട്ടി പഠിക്കുന്ന സ്‌കൂളില്‍ അധ്യാപകര്‍ നടത്തിയ കൗണ്‍സലിങ്ങിനിടെയാണ് …

പരപുരുഷ ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതി വാഹനത്തില്‍ നിന്ന് ചാടി, വീണത് മലയിടുക്കിലേക്ക്, ദാരുണാന്ത്യം

ഗുവാഹത്തി: ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ് പൊലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു. ഗുവാഹത്തി സ്വദേശി രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം പൊലീസ് വാഹനത്തില്‍ തിരിച്ചു ഹതിഗാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. നരകാസുര പഹാഡ് മേഖലയില്‍ വെച്ച് ഇയാള്‍ പൊലീസ് സംഘത്തെ അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഓടുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് ചാടി. പതിച്ചത് താഴ്ചയുള്ള മലയിടുക്കിലേക്ക്. വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ …

സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. 16 വരെ ഇടിമിന്നലോടുകൂടിയ …

ഭാര്യ ജീവനൊടുക്കിയതില്‍ മനോവിഷമം; 56 കാരന്‍ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ഗൃഹനാഥനെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴുന്നോറൊടി കുറ്റിയാന്തോല്‍ സ്വദേശി ജയന്‍(56) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ പുതുക്കൈ ഭൂതാനം കൊങ്ങിണിയന്‍ വളപ്പിലെ പഴയ വീടിന് സമീപത്തെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ ദാക്ഷായണി രണ്ട് വര്‍ഷം മുമ്പ് ജീവനൊടുക്കിയിരുന്നു. ഇതിന്റെ മനോവിഷമം അലട്ടിയതായി പറയുന്നു. മക്കള്‍: അജേഷ്, അഞ്ജുന. സഹോദരങ്ങള്‍: ചന്ദ്രന്‍, വിജയന്‍, ബേബി, മോഹന്‍.

20 പവന്‍ സ്വര്‍ണം കൈക്കലാക്കി; വിവാഹശേഷം നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവം; 24 കാരിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

കാസര്‍കോട്: വിവാഹ ശേഷം യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന 24 കാരിയുടെ പരാതിയില്‍ ഭര്‍ത്താവിനും മൂന്നു ബന്ധുക്കള്‍ക്കുമെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കുഞ്ചത്തൂര്‍ ഉദ്യാവാര്‍ സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവ് കുഞ്ചത്തൂര്‍പദവിലെ അബ്ബാസ് അനസ്, ബന്ധുക്കളായ ആമിന, മുഹമ്മദ്, അസീം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുപത് പവന്‍ കൈക്കലാക്കി തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. ഒന്നരവര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ഭതൃവീട്ടില്‍ കഴിയുന്നതിനിടെയാണ് മാനസീകമായി പീഡിപ്പിച്ചതും സ്വര്‍ണം കൈക്കലാക്കിയതും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കള്ളന്‍ പൊലീസ് തന്നെ!, ബത്തേരി സ്റ്റേഷനില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തിയത് പൊലീസുകാരന്‍

ബത്തേരി: സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനില്‍ നിന്ന് നിരോധിത പുകയില മോഷ്ടിച്ചത് പൊലീസുകാരന്‍.സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (എസ്സിപിഒ) വൈത്തിരി സ്വദേശി സബിത്തിനെതിരെയാണ് കേസ്. ഉദ്യോഗസ്ഥന്‍ നിലവില്‍ ഒളിവിലാണ്. സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയിലയാണ് മോഷണം പോയത്.ലഹരി ഉല്‍പന്നങ്ങള്‍ കാറില്‍ കടത്തിയ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മോഷ്ടിച്ച പുകയില വസ്തുക്കള്‍ ലഹരി കടത്തുകാര്‍ക്ക് വില്‍പ്പന നടത്തിയതായും സംശയിക്കുന്നു. 13,800 പാക്കറ്റ് ഹാന്‍സും കൂള്‍ലിപ്പുമാണ് സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ നിന്ന് കാണാതായത്. ഈമാസം …

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം യുഎഇ കമ്മിറ്റിയുടെ ആദ്യകാല പ്രസിഡന്റ് എച്ച് ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര അംബിക പരിപാലന സമിതി മുന്‍ പ്രസിഡന്റും ക്ഷേത്ര യുഎഇ കമ്മിറ്റിയുടെ ആദ്യകാല പ്രസിഡന്റുമായിരുന്ന ഉദുമ വള്ളിയോട്ട് വളപ്പില്‍ ഹരിശ്രീയില്‍ എച്ച് ഉണ്ണികൃഷ്ണന്‍ (75) അന്തരിച്ചു. ശക്തി കാസര്‍കോടിന്റെ സജീവ പ്രവര്ത്തകനായിരുന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ആദ്യകാല പ്രസിഡന്റായിരുന്ന പരേതനായ എച്ച് ഗോപാലന്‍ മാസ്റ്റരുടെയും പരേതയായ ചിരുതയുടെയും മകനാണ്. നിലവില്‍ കുറ്റിക്കോല്‍ താഴത്ത് വളപ്പ്, കിഴക്കേ വീട് തറവാട് ട്രസ്റ്റ് ചെയര്‍മാന്‍ ആണ്. ഭാര്യ: ഗീത. മക്കള്‍ പ്രിയങ്ക, നീതി …

120 വര്‍ഷം പഴക്കം, കോട്ട കൊത്തളങ്ങളുടെ ചരിത്രശേഷിപ്പില്‍ നിര്‍മ്മിച്ച റെയില്‍വേ പാലവും ചരിത്ര ഭാഗമായി

കാസര്‍കോട്: 120 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കാര്യങ്കോട് റെയില്‍ പാലം ചരിത്രത്തിന്റെ ഭാഗമായി. തമിഴ്‌നാട്ടിലെ തൃശിനാപള്ളിയിലുള്ള കമ്പിനിര്‍മാണ ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനായി പാലം പൊളിച്ചുതുടങ്ങി. ഈമാസം 25 നകം എല്ലാം പൊളിച്ചുമാറ്റും. പാലത്തിന്റെ പാളങ്ങളാണ് ഇപ്പോള്‍ പൊളിച്ചുകൊണ്ടുപോകുന്നത് തൂണുകള്‍ പുഴയില്‍ തന്നെ നിര്‍ര്‍ത്തുമെന്നാണ് വിവരം. 2023 മെയ് 18 നാണ് അവസാന ട്രെയിന്‍ ഈ പാലത്തൂലൂടെ കടന്നുപോയത്. 1906 ലാണ് കാര്യങ്കോട് പുഴക്ക് കുറുകെ 15 കല്‍ത്തൂണുകളില്‍ ബ്രിട്ടീഷുകാര്‍ പാലം പണിതത്. പാലത്തിന്റെ ചെങ്കല്‍ തൂണുകള്‍ സാക്ഷ്യപ്പെടുത്തുന്നത് …

ആറരക്കിലോ കഞ്ചാവുമായി ഉദിനൂര്‍ മാച്ചിക്കാട് സ്വദേശി പിടിയില്‍; കഞ്ചാവെത്തിച്ചത് ആന്ധ്രയില്‍ നിന്ന്

കാസര്‍കോട്: ഉദിനൂര്‍ മാച്ചിക്കാട്ടെ വീട്ടില്‍ നിന്നും ആറരക്കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊക്കാക്കടവ് സ്വദേശി ടി.ആര്‍ മണി(57) ആണ് പിടിയിലായത്. എക്‌സൈസ് ഐബിയിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച രാതി 9 മണിക്ക് ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിവി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം വീട്ടിലെത്തുകയായിരുന്നു. സി ധനം എന്ന സ്ത്രീയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് 6.520 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചോദ്യം ചെയ്തതോടെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്തു. പിടിയിലായ മണിക്കെതിരെ നിരവധി …

ബസിറങ്ങവേ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശിനി പിടിയില്‍, സംഭവം ഹൊസങ്കടിയില്‍

കാസര്‍കോട്: സ്റ്റോപ്പില്‍ ബസിറങ്ങവേ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച തമിഴ് നാട് സ്വദേശിനി പിടിയില്‍. മധുരൈ സ്വദേശിനി മുത്താത്ത(40)യാണ് മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ബങ്കരമഞ്ചേശ്വരം സ്വദേശിനി പ്രേമ(77)യുടെ മൂന്നു പവന്‍ സ്വര്‍ണമാലയാണ് യുവതി പൊട്ടിച്ചെടുക്കാന്‍ ശ്രമം നടത്തിയത്. ബന്ധുവിന്റെ വിവാഹ സല്‍ക്കാരം കഴിഞ്ഞ് മംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ ഹൊസങ്കടിയിലേക്ക് വരികയായിരുന്നു ഇവര്‍. ബസിറങ്ങവേ പിന്നിലുണ്ടായിരുന്ന ചൂരിദാര്‍ ധരിച്ച ഒരു സ്ത്രീ മാലപൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്ന. ഇതുകണ്ട മറ്റൊരു …