കുമ്പള ദേവിനഗറിൽ ഇടിമിന്നലിൽ വീടിന് നാശം; വീട്ടുകാർ രക്ഷപ്പെട്ടു, ലക്ഷങ്ങളുടെ നാശം

കുമ്പള: വെള്ളിയാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന്റെ കോൺക്രീറ്റും ചുമരും ഉപകരണങ്ങളുമെല്ലാം പൊട്ടിത്തെറിച്ചു. വീട്ടുകാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കുമ്പള ദേവിനഗറിലെ രാജന്റെ വീട്ടിലാണ് വീട്ടിലാണ് ഇടിമിന്നൽ കാര്യമായ നാശംവിതച്ചത്. സ്വിച്ച്ബോർഡുൾപ്പെടെ വയറിങ് സംവിധാനം കത്തിനശിച്ചു. കോൺക്രീറ്റ് പാളികളും ചുമരിന്റെ അവശിഷ്ടങ്ങളുമെല്ലാം വീടിന്റെ അകത്താകെ ചിതറി. ഈ സമയം രാജനും ഭാര്യ സുലോചനയും മക്കളായ ദീപക്കും ദീക്ഷിതും വീടിനകത്ത് ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് എല്ലാവരും പുറത്തിറങ്ങുകയായിരുന്നു. ഇടിമിന്നലിൽ ആർക്കും പരിക്കില്ല. തറയ്ക്കും ചുമരിനും മേൽക്കൂരയിലെ കോൺക്രീറ്റിനുമെല്ലാം കേടുപാടുണ്ട്. നിർമ്മാണം പൂർത്തിയായ രണ്ടാമത്തെ നിലയിലെ മുറിയിലാണ് ഇടിമിന്നലേറ്റത്. ടിവി ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തകരാറിലായി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി വാർഡ് അംഗം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page