എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിൽ; സ്ഥിരം ഉപയോഗം, പിടിയിലായത് കോഴിക്കോട്ടെ ആശുപത്രിയിൽ   എമർജൻസി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ആൾ

കല്പറ്റ: വയനാട് ലക്കിടിയിൽ 8.520 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ  സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും അറസ്റ്റിൽ.  ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടെ സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായ മലപ്പുറം മൊറയൂർ സ്വദേശി ലൗ ഡെൽ വീട്ടിൽ ഡോ.കെ.എൻ  മുഹമ്മദ് ഫാബിൻ  അറസ്റ്റിലായത്. ഇയാൾ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കാറുണ്ടെന്ന് പൊലീസിന് പറയുന്നു. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്  സ്വദേശികളായ നൗഫൽ,  മുഹമ്മദ് നസീബ് എന്നിവരെ ഒക്ടോബർ 22 ന് വൈത്തിരി  അറസ്റ്റ് ചെയ്തിരുന്നു. ലക്കിടിയിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. മയക്കുമരുന്ന് ഉപയോഗത്തിനിടെയായിരുന്നു പൊലീസിന്റെ പരിശോധന.
ഡോ. കെ.എൻ. മുഹമ്മദ് ഫാബിനും  പ്രതിയായ നൗഫലും തമ്മിലുള്ള ഫോൺ കോളുകളും വാട്സാപ് ചാറ്റുകളും പണമിടപാട് വിവരങ്ങളും പൊലീസ് കണ്ടെത്തി. തുടർന്ന്  നടത്തിയ അന്വേഷണത്തിലാണ് കേസിലെ മൂന്നാം പ്രതിയായ ഡോ. കെ. എൻ മുഹമ്മദ് ഫാബിനെ കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മണാശേരിയിലെ വാടക വീട്ടിന് സമീപത്തു നിന്ന്   ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി  കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി  14 ദിവസത്തേയ്ക്ക് റിമാൻ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page