പയ്യന്നൂർ: തയ്യൽ തൊഴിലാളി നേതാവും മുൻ നഗരസഭ കൗൺസിലറുമായിരുന്ന കാറമേലിലെ കെ വി ബാലൻ (72) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാടിയിൽ പൊതുശ്മശാനത്തിൽ നടക്കും. എ കെ ടി എ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ പ്രസിഡണ്ടുമാണ്. വെള്ളൂർ വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, പി കെ എസ് ജില്ലാ ജോയിൻ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കെ നാരായണിയാണ് ഭാര്യ. പ്രിയ, പ്രസീത എന്നിവർ മക്കളാണ്







